100 വാഹന പൊളിശാലകൾ തുറക്കുമെന്ന് കേന്ദ്ര മന്ത്രി ഗഡ്കരി
text_fieldsന്യൂഡൽഹി: രാജ്യമെമ്പാടും പൊതു, സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിൽ രജിസ്റ്റർ ചെയ്ത വാഹന പൊളിശാലകൾ തുറക്കുന്നതിന് സർക്കാർ പ്രോത്സാഹനം നൽകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രണ്ടുവർഷത്തിനകം 100 വാഹന പൊളിശാലകൾ തുറക്കാനാണ് ലക്ഷ്യം.
കപ്പൽ പൊളിശാലയുള്ള ഗുജറാത്തിലെ അലാങ്ങിൽ നൂതന സാേങ്കതിക വിദ്യകൾ ഉൾപ്പെടുത്തി പ്രത്യേക കേന്ദ്രം ആസൂത്രണം ചെയ്യുന്നുണ്ട്. വാഹന പൊളിശാലകൾക്ക് ഏകജാലക സംവിധാനത്തിൽ ലളിതമായ രജിസ്ട്രേഷൻ നടപടികൾ മാത്രമാണ് ഉണ്ടാവുക. എന്നാൽ, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കണം.
20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വർഷത്തിന് മുകളിലുള്ള വാണിജ്യ വാഹനങ്ങളുമാണ് ആക്രിയാക്കുക. വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുേമ്പാൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഓട്ടോമേറ്റഡ് കേന്ദ്രങ്ങൾ സംസ്ഥാന തലത്തിൽ തുറക്കും. ഇതെല്ലാം വഴി 10,000 കോടി രൂപയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 40,000 കോടിയുടെ ജി.എസ്.ടി വരുമാന വർധനവും ഉണ്ടാകും.
പഴഞ്ചൻ വാഹനം പൊളിച്ചൊഴിവാക്കുന്നത് ഓേട്ടാമൊബൈൽ, ഉരുക്ക്, ഇലക്ട്രോണിക്സ് രംഗങ്ങളിൽ വലിയ ഉണർവുണ്ടാക്കും. വാഹനം പൊളിക്കുന്ന കേന്ദ്രങ്ങൾ ഔപചാരിക സംവിധാനത്തിൻ കീഴിലേക്ക് വരും. പ്ലാസ്റ്റിക്, ചെമ്പ്, അലൂമിനിയം, സ്റ്റീൽ, റബർ സാധനങ്ങളുടെ പുനരുപയോഗം സാധ്യമാകും. വാഹന ഭാഗങ്ങളുടെ ചെലവ് കുറക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.