ശാസ്ത്രജ്ഞര്‍ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണം -കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണമെന്ന് ശാസ്ത്രജ്ഞരോട് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രിയും ബി.ജെ. പി നേതാവുമായ ഗിരിരാജ് സിങ്.
പശുവിൻെറ പാൽ, ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിര്‍മിക ്കാൻ വലിയ സാധ്യതയുണ്ട്, ഇത് ആത്യന്തികമായി രാജ്യത്തിൻെറ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ഗിരിരാജ് സിങ് പറഞ്ഞു. 12 വൈസ് ചാൻസലര്‍മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി തിങ്കളാഴ്ച സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുക്കൾ പാൽ ഉല്പാദനം നിർത്തിയാലും അവയെ മികച്ച രീതിയിൽ പരിപാലിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ഇത് കര്‍ഷകരെ സഹായിക്കുമെന്ന് ഗിരിരാജ് സിങ് പറഞ്ഞു. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും.
കൃഷിക്കാർക്ക് ചാണകത്തിൽ നിന്നും മൂത്രത്തിൽ നിന്നും പണം സമ്പാദിക്കാൻ കഴിയുമെങ്കിൽ അവർ അവരുടെ കന്നുകാലികളെ ഉപേക്ഷിക്കില്ല. അലഞ്ഞു തിരിയുന്ന കന്നുകാലികളാണ് ഉത്തര്‍പ്രദേശിലെ പ്രധാന പ്രശ്നം. മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.