ശിരോമണി അകാലിദളുമായി ബി.ജെ.പി വീണ്ടും സഖ്യമുണ്ടാക്കില്ലെന്ന് കേന്ദ്ര മന്ത്രി ഹർദീപ് പുരി
text_fieldsപഞ്ചാബിൽ സഖ്യം വിട്ട ശിരോമണി അകാലിദളുമായി ബി.ജെ.പി വീണ്ടും സഖ്യമുണ്ടാക്കാൻ സാധ്യതയില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് പുരി പറഞ്ഞു. ബി.ജെ.പി ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാൻ നേരത്തെയും ഗത്ബന്ധന് (എസ്.എ.ഡി-ബി.ജെ.പി സഖ്യം) എതിരായിരുന്നു. ഇന്നും ഞാൻ പറയുന്നത് ഈ സഖ്യം നല്ലതല്ലെന്നാണ്'.
ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബി.ജെ.പി വികസിച്ചുകൊണ്ടിരിക്കുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ കണക്ക് 300ന് അപ്പുറത്തേക്ക് പോകും. സഖ്യം ഞങ്ങളെ പിന്നിലാക്കി. എസ്.എ.ഡിയുടെ നിലപാട് ഞങ്ങൾക്ക് വിപരീതഫലമായിരുന്നു. അതുകൊണ്ടാണ് അവരുമായി വീണ്ടും ഒരു സഖ്യം സാധ്യമല്ലെന്ന് ഞാൻ കരുതുന്നത് -ഹർദീപ് പുരി പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ അകാലിദളിനും കോൺഗ്രസിനും എതിരായിരുന്നു വോട്ടർമാരുടെ രോഷം. ഞങ്ങൾക്ക് എസ്.എ.ഡിയുമായി സഖ്യം ഉണ്ടായിരുന്നതിനാൽ ദേഷ്യം ഞങ്ങളോടും കൂടിയായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
2020 സെപ്റ്റംബറിൽ കാർഷിക ബില്ലുകളുടെ പേരിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ നിന്ന് പിന്മാറാൻ അകാലിദൾ തീരുമാനിച്ചതോടെ അകാലി-ബി.ജെ.പി സഖ്യം തകരുകയായിരുന്നു. മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി ചണ്ഡീഗഡിൽ എത്തിയതിന് ശേഷം അകാലിദളും ബി.ജെ.പിയും വീണ്ടും ഒരുമിക്കുമോയെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുരിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.