Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2024 8:04 AM GMT Updated On
date_range 15 May 2024 8:04 AM GMTകേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെൻ്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന മാധവി രാജെ ഇന്ന് രാവിലെയാണ് മരിച്ചത്.
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മാധവി രാജെയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സെപ്‌സിസും ന്യൂമോണിയയും സ്ഥിരീകരിച്ചു.
2001ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയാണ് മാധവി രാജെ സിന്ധ്യയുടെ ഭർത്താവ്. സിന്ധ്യാസ് കന്യാ വിദ്യാലയത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്സ് ചീഫായിരുന്നു മാധവി രാജെ സിന്ധ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story