Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര മന്ത്രി...

കേന്ദ്ര മന്ത്രി കൈലാഷ്​ ചൗധരിക്ക്​ കോവിഡ്

text_fields
bookmark_border
കേന്ദ്ര മന്ത്രി കൈലാഷ്​ ചൗധരിക്ക്​ കോവിഡ്
cancel

ജയ്​പൂർ: കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ്​ ചൗധരിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ട്വിറ്റർ സന്ദേശത്തിലൂടെ അദ്ദേഹം തന്നെയാണ്​ രോഗം ബാധിച്ച വിവരം അറിയിച്ചത്​. രാജസ്​ഥാനിലെ ജോധ്​പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്​ ചൗധരി.

'രോഗലക്ഷണങ്ങളെത്തുടർന്ന്​ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധന ഫലം പോസിറ്റീവായി. ഞാനുമായി സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ കുടുംബാംഗങ്ങളിൽ നിന്നും അകലം പാലിക്കുകയും പരിശോധന നടത്തുകയും ചെയ്യണം' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സ്വന്തം മണ്ഡലമായ ജയ്​സാൽമീറിൽ മൂന്ന്​ ദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം നിരവധി സ്​ഥലങ്ങളിൽ പോയിരുന്നു.

പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്നാണ്​ ചൗധരിയെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union ministercovid indiakailash chaudharykailash choudharyCovid 19
Next Story