റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല -കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: റോഹിങ്ക്യൻ മുസ്ലിംകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന തരത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചു വരുന്നുള്ളൂവെന്നും കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു. റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ സത്യവാങ്മൂലം സമർപ്പിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റോഹിങ്ക്യൻ മുസ്ലിംകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവരെ ഇന്ത്യയിൽ തുടരാൻ അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്ന സത്യവാങ്മൂലമാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകര സംഘങ്ങൾ റോഹിങ്ക്യൻ മുസ്ലിംകളെ ഉപയോഗിച്ച് രാജ്യത്ത് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചേക്കാമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം പറയുന്നു.
നിയമപരമായി റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കാൻ ഇന്ത്യക്ക് കഴിയില്ലെന്ന് െഎക്യരാഷ്ട്ര സഭ നിർദേശിച്ചതിനു പിന്നാലെയാണ് അവർക്കെതിരായ രാജ്യത്തിെൻറ നിലപാട്. റോഹിങ്ക്യകളെ നാടുകടത്താനുള്ള നീക്കത്തിനെതിരെ രണ്ട് അഭയാർഥികൾ സമർപ്പിച്ച ഹരജിക്ക് മറുപടിയായാണ് കേന്ദ്രം റിപ്പോർട്ട് തയറാക്കിയത്. എന്നാൽ, ഇതേപ്പറ്റി മാധ്യമങ്ങളിൽ വാർത്ത വന്നതോടെ, റിപ്പോർട്ട് അബദ്ധവശാൽ ഹരജിക്കാരുടെ പക്കൽ എത്തിയതാണെന്നും അത് അന്തിമമല്ലെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.