കേന്ദ്രമന്ത്രി കൃഷൻപാൽ ഗുർജറിന് കോവിഡ്
text_fields
ചണ്ഡീഗഡ്: കേന്ദ്ര സാമൂഹ്യക്ഷേമ സഹമന്ത്രി കൃഷൻപാൽ ഗുർജറിന് കോവിഡ് സ്ഥിരീകരിച്ചു. ഫരീദാബാദ് എം.പി കൂടിയായ ഗുർജർ ട്വിറ്ററിലൂടെയാണ് താൻ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.
ആരോഗ്യപ്രശ്നം ഗൗരവത്തോടെ എടുത്ത് താൻ കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഫലം പോസിറ്റീവാണ്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപെട്ടവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗേജന്ദ്ര സിങ് ഷെഖാവത്തിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഹരിയാനയിൽ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, വിദാൻ സഭ സ്പീക്കർ ഗ്യാൻ ചന്ദ് ഗുപ്ത എന്നിവരും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. കൂടാതെ 10 ഓളം നേതാക്കളും ചികിത്സയിലാണ്.
കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയ ഹരിയാന കോൺഗ്രസ് പ്രസിഡൻറ് കുമാരി ഷെൽജ സ്വവസതിയിൽ ക്വാറൻറീനിൽ കഴിയുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.