മോദി മന്ത്രിസഭ: അമിത് ഷാക്ക് ആഭ്യന്തരം, നിർമലക്ക് ധനകാര്യം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിസഭയുട െ അധികാര സമവാക്യവും കർക്കശ കാര്യപരിപാടികളും വ്യക്തമാക്കി വകുപ്പ് നിർണയം. തെരഞ് ഞെടുപ്പു വിജയത്തിെൻറ രണ്ടാമത്തെ ശിൽപിയും മോദിയുടെ വിശ്വസ്തനുമായ അമിത് ഷാ ആഭ് യന്തര മന്ത്രി. അഞ്ചുവർഷമായി ആഭ്യന്തരം കൈകാര്യം ചെയ്ത രാജ്നാഥ് സിങ്ങിനെ പ്രതിരോ ധ മന്ത്രിയാക്കി.
അരുൺ ജെയ്റ്റ്ലി പിന്മാറിയ സാഹചര്യത്തിൽ പ്രതിരോധ മന്ത്രിയാ യിരുന്ന നിർമല സീതാരാമനെ ധനമന്ത്രിയാക്കി. സുഷമ സ്വരാജിനു പകരം, നയതന്ത്ര വിദഗ്ധ നും മുൻ വിദേശകാര്യ സെക്രട്ടറിയുമായ എസ്. ജയശങ്കർ വിദേശകാര്യ മന്ത്രി. കേരളത്തിൽ നിന ്നുള്ള ഏക സഹമന്ത്രി വി. മുരളീധരന് വിദേശകാര്യം, പാർലമെൻററി കാര്യം എന്നീ വകുപ്പുക ൾ.
ഫലത്തിൽ അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനാണ്. ലോക്സഭയിലേക്ക് ഇതാദ്യമായി മ ത്സരിച്ചു ജയിച്ച അമിത് ഷാക്കൊപ്പം, തെരഞ്ഞെടുപ്പു ചിത്രത്തിൽ ഇല്ലാതിരുന്ന എസ്. ജയശ ങ്കറും പ്രമുഖ വകുപ്പുകൾ ഏൽപിച്ചു കൊടുത്ത പുതുമുഖങ്ങളാണ്. രാഹുൽ ഗാന്ധിയെ അമേത്തി യിൽ തോൽപ്പിച്ച സ്മൃതി ഇറാനിക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം കിട്ടിയില്ല. ടെക്സ്ൈറ ്റൽസ് വകുപ്പിനു പുറമെ, വനിത-ശിശുക്ഷേമ വകുപ്പും സ്മൃതിക്ക് നൽകി.
ഉത്തരാഖണ്ഡ ് മുൻമുഖ്യമന്ത്രിയും മുൻ അധ്യാപകനുമായ രമേശ് പൊഖ്റിയാൽ നിഷാങ്ക് പുതിയ മാനവശ േഷി വികസന മന്ത്രി. നിതിൻ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായി തുടരും. ചെറുകിട-ഇടത്ത രം വ്യവസായ സംരംഭക വകുപ്പുകൂടി ഏൽപിച്ചു. രവിശങ്കർ പ്രസാദ് നിയമമന്ത്രിയായി തുടര ും. വാർത്ത വിതരണ വകുപ്പും വനം-പരിസ്ഥിതി വകുപ്പും പ്രകാശ് ജാവ്ദേക്കറിന്. സഖ്യകക് ഷി നേതാവ് രാംവിലാസ് പാസ്വാൻ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായി തുടരും. കൃഷി, ഗ്രാമവികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകൾ നരേന്ദ്ര സിങ് തോമർക്ക്.
പിയൂഷ് ഗോയൽ റെയിൽവേ, വാണിജ്യ വകുപ്പുകൾ കൈകാര്യം ചെയ്യും. ഡോ. ഹർഷ വർധന് ആേരാഗ്യം, ശാസ്ത്ര സാേങ്കതികം, ഭൗമശാസ്ത്രം എന്നീ വകുപ്പുകൾ. മുഖ്താർ അബ്ബാസ് നഖ്വിക്ക് ന്യൂനപക്ഷകാര്യം. സാമൂഹിക നീതി, ശാക്തീകരണ മന്ത്രിയായി തവർചന്ദ് ഗെഹ്ലോട്ട് തുടരും. ധർമേന്ദ്ര പ്രധാൻ പെട്രോളിയം മന്ത്രി. സദാനന്ദ ഗൗഡയാണ് രാസവളം മന്ത്രി. പ്രഹ്ലാദ് ജോഷിക്ക് പാർലമെൻററി കാര്യം. സന്തോഷ്കുമാർ ഗാങ്വാർ തൊഴിൽമന്ത്രി.
വിദേശകാര്യ സഹമന്ത്രി സ്ഥാനത്തുനിന്ന് വി.കെ. സിങ്ങിനെ റോഡ് ഗതാഗതത്തിലേക്ക് മാറ്റി. വർഗീയ നാവുകളായി അറിയപ്പെടുന്ന ഗിരിരാജ് സിങ്ങിനും സഞ്ജീവ്കുമാർ ബല്യാനും മൃഗക്ഷേമം.ഗിരിരാജ്സിങ് കാബിനറ്റ് മന്ത്രിയാണ്.വ്യാഴാഴ്ച വൈകീട്ട് കേന്ദ്രമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തെങ്കിലും വെള്ളിയാഴ്ച ഉച്ചക്കാണ് വകുപ്പുകൾ നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. വൈകീട്ട് കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗം നടന്നു.പ്രധാനമന്ത്രിക്കു പുറമെ 24 കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള ഒമ്പതു പേർ അടക്കം 33 സഹമന്ത്രിമാർ എന്നിവർ ഉൾപ്പെട്ടതാണ് കേന്ദ്രമന്ത്രിസഭ.
കേന്ദ്രമന്ത്രിമാർ
- രാജ്നാഥ് സിങ്- പ്രതിരോധം
- അമിത് ഷാ- ആഭ്യന്തരം
- നിതിൻ ഗഡ്കരി- ഗതാഗതം
- സദാനന്ദ ഗൗഡ -രാസവളം, രാസവസ്തു
- നിർമലാ സീതാരാമൻ -ധനകാര്യവകുപ്പ്
- രാം വില്വാസ് പാസ്വാൻ- ഭക്ഷ്യ-പൊതുവിതരണം
- നരേന്ദ്ര സിങ് ടോമർ -കൃഷി, ഗ്രാമീണ വികസനം, പഞ്ചായത്ത് രാജ്
- രവിശങ്കർ പ്രസാദ്-നിയമം, ഐ.ടി
- തവാർ ചന്ദ് ഗെഹ്ലോട്ട് -സാമൂഹ്യക്ഷേമം
- ഹർസിമ്രത് കൗർ ബാദൽ-ഭക്ഷ്യവകുപ്പ്
- രമേഷ് പൊഖ്റായൽ- മാനവവിഭവശേഷി
- അർജുൻ മുണ്ട- ആദിവാസിക്ഷേമം
- സ്മൃതി ഇറാനി -വനിത-ശിശുക്ഷേമം, ടെകസ്റ്റൽസ്
- ഹർഷ വർധൻ -ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര-സാങ്കേതികം
- പ്രകാശ് ജാവദേക്കർ- പരിസ്ഥിതി
- പിയൂഷ് ഗോയൽ -റെയിൽവേ
- ധർമേന്ദ്ര പ്രദാൻ -പെട്രോളയം
- മുക്താർ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമം
- പ്രഹ്ളാദ് ജോഷി -പാർലമെൻററി കാര്യം
- മഹേന്ദ്ര നാഥ് പാണ്ഡ -നൈപുണ്യ വികസനം
- അരവിന്ദ് ഗണപത് സാവന്ത് -വൻകിട വ്യവസായം, പൊതുമേഖല വ്യവസായം
- ഗിരിരാജ് സിങ്- മൃഗക്ഷേമം, ഫിഷറീസ്, ഡയറിയിങ്,
- ഗജേന്ദ്ര സിങ് ശിഖാവത്-ജലവിഭവ വകുപ്പ്
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും
- സന്തോഷ് ഗാങ്വാർ -തൊഴിൽ
- റാവു ഇന്ദർജിത് സിങ് -സ്റ്റാറ്റസ്റ്റിക്സ്, പദ്ധതി നടപ്പാക്കൽ, ആസൂത്രണം
- ശ്രീപദ് യശോ നായിക് - ആയൂർവേദം, യോഗയും നാച്ചുറോപതിയും, യുനാനി, സിദ്ധ, ഹോമയോപതി, പ്രതിരോധ മന്ത്രാലയം
- ജിതേന്ദ്ര സിങ് - വടക്കു കിഴക്കൻ മേഖലാ വികസന മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, പഴ്സനേൽ, പൊതു പരാതി പരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം
- കിരൺ റിജിജു- യുവജനകാര്യം, കായികം, ന്യൂനപക്ഷകാര്യം
- പ്രഹ്ലാദ് സിങ് പട്ടേൽ - സാംസ്കാരികം, ടൂറിസം
- രാജ്കുമാർ സിങ് - ഊർജം, വൈദഗ്ധ്യ വികസനം
- മൻസുഖ് എൽ. മണ്ഡവ്യ- തുറമുഖം, രാസവസ്തു, വളം
സഹമന്ത്രിമാർ
- ഫഗൻസിങ് കുലസ്തെ – സ്റ്റീൽ
- അശ്വനികുമാർ ചൗബെ – ആരോഗ്യം, കുടുംബക്ഷേമം
- അർജുൻ റാം മേഘ്‌വാൾ – പാർലമെന്ററികാര്യം, ഘനവ്യവസായങ്ങൾ, പൊതുമേഖല
- ജനറൽ (റിട്ട.) വി.കെ.സിങ് – റോഡ് ഗതാഗതം, ദേശീയ പാതകൾ
- കൃഷൻ പാൽ ഗുജ്ജർ – സാമൂഹിക നീതി, ശാക്തീകരണം
- റാവസാഹെബ് ധൻവെ – ഭക്ഷ്യം, പൊതുവിതരണം
- ജി.കിഷൻ റെഡ്ഡി – ആഭ്യന്തരം
- പുരുഷോത്തം രൂപാല – കൃഷി, കർഷകക്ഷേമം
- രാംദാസ് അഠാവ്‌ലെ – സമൂഹികനീതി, ശാക്തീകരണം
- സാധ്വി നിരഞ്ജൻ ജ്യോതി – ഗ്രാമീണവികസനം
- ബാബുൽ സുപ്രിയോ – പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം
- സഞ്ജീവ് കുമാർ ബല്യാൻ – മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്
- സഞ്ജയ് ദോത്രെ – മാനവവിഭവശേഷി വികസം, വാർത്താവിനിമയം, ഇലക്ട്രോണിക്സ്, ഐടി
- അനുരാഗ് സിങ് ഠാക്കൂർ – ധനകാര്യം, വ്യവസായം
- സുരേഷ് അംഗദി – റെയിൽവേ
- നിത്യാനന്ദ് റായ് – ആഭ്യന്തരം
- രത്തൻലാൽ കട്ടാരിയ – ജലക്ഷേമം, സാമൂഹികനീതി, ശാക്തീകരണം
- വി. മുരളീധരൻ – വിദേശകാര്യം, പാർലമെന്ററികാര്യം
- രേണുക സിങ് സറുത – ആദിവാസിക്ഷേമം
- സോം പ്രകാശ് – വാണിജ്യവും വ്യവസായവും
- രാമേശ്വർ തേലി – ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ
- പ്രതാപ് ചന്ദ്ര സാരംഗി – സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായം, മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്
- കൈലാഷ് ചൗധരി – കൃഷി, കാർഷികക്ഷേമം
- ദേബശ്രീ ചൗധരി – വനിത, ശിശുക്ഷേമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.