Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രമന്ത്രി...

കേന്ദ്രമന്ത്രി പ്രമാണികിനെതിരെ 14 ക്രിമിനൽ കേസുകൾ

text_fields
bookmark_border
കേന്ദ്രമന്ത്രി പ്രമാണികിനെതിരെ 14 ക്രിമിനൽ കേസുകൾ
cancel

കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ കൂച്ച്ബിഹാർ മണ്ഡലത്തിൽനിന്ന് വീണ്ടും ജനവിധി തേടുന്ന കേന്ദ്രമന്ത്രിയും ബി.​ജെ.പി നേതാവുമായ നിസിത് പ്രമാണികിന്റെ പേരിലുള്ളത് 14 ക്രിമിനൽ കേസുകൾ.

കൊലപാതകശ്രമം, കലാപം, ഭവനഭേദനം, അന്യായമായി സംഘം ചേരൽ തുടങ്ങിയ കേസുകളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.

2018 മുതൽ 2020 കാലയളവിലാണ് ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തത്. ബാക്കിയുള്ള കേസുകൾ 2009 മുതൽ 2014 വരെയുള്ള സമയത്താണ്. സ്വതന്ത്രരെ മത്സരിപ്പിച്ച് പാർട്ടി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ച് 2018ലാണ് തൃണമൂൽ കോൺഗ്രസ് ഇദ്ദേഹത്തെ പുറത്താക്കിയത്.

പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. അതേസമയം, തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒരു കേസിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nisith pramanik
News Summary - Union minister Nisith Pramanik has 14 criminal cases against him
Next Story