കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്; സ്വയം നിരീക്ഷണത്തിൽ
text_fieldsന്യൂഡൽഹി: കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
'ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായി. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും അഭ്യർഥിക്കുന്നു' -ഗഡ്കരി ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്നാഥ് സിങ്ങിനെ കൂടാതെ രാജീവ് ചന്ദ്രശേഖർ, മഹേന്ദ്രനാഥ് പാണ്ഡെ, ഭാരതി പവാർ, നിത്യാനന്ദ റായി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
2020 സെപ്റ്റംബറിൽ നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിക്കുകയും സ്വയം നിരീക്ഷണത്തിൽ പോകുകയും ചെയ്തിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിമാരടക്കം കോവിഡ് നിരീക്ഷണത്തിൽ പോകുന്നത് പ്രചാരണത്തിന് തിരിച്ചടിയാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഇവർ ഉടൻതന്നെ പ്രചാരണ ചൂടിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.