Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി പാർട്ട്​ടൈം രാഷ്​ട്രീയക്കാരനെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
രാഹുൽ ഗാന്ധി പാർട്ട്​ടൈം രാഷ്​ട്രീയക്കാരനെന്ന്​ കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധി പാർട്ട്​ടൈം രാഷ്​ട്രീയക്കാരനാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ്​ ജോഷി. ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്ന രാഷ്​ട്രീയക്കാരനല്ല രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.

ഇത്​ ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്​. രാഹുൽ ഗാന്ധി രാഷ്​ട്രീയത്തെ ഗൗരവമായി കാണുന്നില്ല. കോൺഗ്രസ്​ എം.പിക്ക്​ ചരിത്രവും ഭാവിയും അറിയില്ല. ഇന്ത്യ ആഗോള ശക്​തിയായി ഉയർന്ന്​ വരികയാണ്​. അതിൽ എല്ലാ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ടെന്നും ജോഷി പറഞ്ഞു.

ചൈനക്കെതിരായ ഇന്ത്യയുടെ നിലപാടിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 56 ഇഞ്ച്​ ചൈനയെ ഭയപ്പെടുകയാണെന്നായിരുന്നു രാഹുലിന്‍റെ വിമർശനം. ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത വിഡിയോയിലാണ്​ രാഹുൽ വിമർശനം ഉന്നയിച്ചത്​. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയുടെ മറുപടിയെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pralhad JoshiRahul Gandhi
News Summary - Union Minister says Rahul Gandhi is a part time politician
Next Story