മന്ത്രിപ്പട ഗുജറാത്തിൽ; ഡൽഹിയിൽ ഭരണസ്തംഭനം
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പിയുടെ പോരാട്ടം നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത് രണ്ടുഡസൻ കേന്ദ്രമന്ത്രിമാർ. പ്രചാരണത്തിന് പറന്നിറങ്ങുന്നത് യോഗി ആദിത്യനാഥ് അടക്കം ആറ് ബി.ജെ.പി മുഖ്യമന്ത്രിമാർ. കേന്ദ്രമന്ത്രിമാരെ തെരഞ്ഞെടുപ്പുഡ്യൂട്ടിക്ക് അയച്ചിരിക്കുന്നതിനാൽ തലസ്ഥാനത്ത് ഭരണരംഗത്ത് മാന്ദ്യം. ഫയൽ നീങ്ങുന്നില്ല. ഇൗയാഴ്ച പതിവു മന്ത്രിസഭയോഗവും മുടങ്ങി.
പാർലമെൻറിെൻറ ശീതകാലസമ്മേളനം പോലും അസാധാരണമായി മാറ്റിവെച്ചാണ് സർക്കാർ, ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് സീറ്റെണ്ണം കുറയുന്നതുപോലും മോദിക്ക് താങ്ങാനാവില്ല. ചുരുങ്ങിയത് 50 പൊതുസമ്മേളനങ്ങളിലാണ് പ്രധാനമന്ത്രിയായിട്ടുകൂടി മോദി പെങ്കടുക്കുന്നത്. മറ്റു നേതാക്കളുടെ പ്രകടനം പുറമെ.
കോൺഗ്രസും സംസ്ഥാനത്തെ പ്രക്ഷോഭനേതാക്കളും ചേർന്ന് തീവ്ര പോരാട്ടത്തിലാണ്. ബി.ജെ.പിയിൽ പുകയുന്ന ആശങ്ക, പാർട്ടിയിലെ അസംതൃപ്തനായ ശത്രുഘ്നൻ സിൻഹയിലൂടെ പുറത്തുവന്നു. ബി.ജെ.പി ഗത്യന്തരമില്ലാത്ത പരേവശമാണ് കാട്ടുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. പാർട്ടിയുടെ സ്വന്തം നാടായ ഗുജറാത്തിലേക്ക് ഇത്രയധികം നേതാക്കളെ തള്ളിവിടുന്നത് പരിഭ്രാന്തിയാണ് കാണിക്കുന്നതെന്ന് ശത്രു ട്വീറ്റ് ചെയ്തു.
‘‘പൊതുവെ പറഞ്ഞാൽ ഇത്തരം തന്ത്രങ്ങളൊന്നും വിലപ്പോവില്ല. അത് ബിഹാറിലും ഡൽഹിയിലും കണ്ടതാണ്. ഏതുമാകെട്ട, ആശംസകൾ’’.
ബിഹാർ എം.പിയായ ശത്രുഘ്നൻ സിൻഹ ഗുജറാത്തിൽ ബി.ജെ.പിയുടെ താരപ്രചാരകനല്ല. അതിെൻറ അതൃപ്തിയും അദ്ദേഹത്തിനുണ്ട്. ജനക്കൂട്ടം കുറവാണെന്നുകരുതി, വ്യക്തിഹത്യകളിലേക്ക് പോകരുതെന്ന് സിൻഹ അഭ്യർഥിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ മോദി വ്യക്തിപരമായി ആക്ഷേപിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിെൻറ പരാമർശം.
ഗുജറാത്തിൽ ഇക്കുറിയും ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ് പ്രാരംഭ സർവേ കാണിച്ചതെങ്കിലും, മത്സരം മുറുകിയപ്പോൾ നേതൃനിരക്ക് ഇരിക്കപ്പൊറുതിയില്ല.
ജി.എസ്.ടി, നോട്ട് അസാധുവാക്കൽ സൃഷ്ടിച്ച മാന്ദ്യം, ഭരണവിരുദ്ധവികാരം എന്നിവ നന്നായി പ്രതിഫലിക്കുന്നുണ്ട്. അത് വോട്ടാക്കാൻ കോൺഗ്രസിനും സഖ്യകക്ഷികൾക്കും എത്ര കഴിയുമെന്നതാണ് ജയപരാജയം നിർണയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.