Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mamata banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര മന്ത്രിമാർ...

കേന്ദ്ര മന്ത്രിമാർ ബംഗാളിൽ അക്രമത്തിന്​ പ്രേരിപ്പിക്കുന്നു -മമത

text_fields
bookmark_border

കൊൽക്കത്ത: സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിന്​ ശേഷമുള്ള അക്രമങ്ങൾക്ക്​ കേന്ദ്രമന്ത്രിമാർ പ്രേരണ നൽകുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്ക്​​ സംസ്​ഥാനത്തുണ്ടായ പരാജയം കേന്ദ്ര സർക്കാറിന്​ ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.

'ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂർ പോലും പിന്നിട്ടിട്ടില്ല. കത്തുകളും കേ​ന്ദ്ര സംഘങ്ങളും എത്തിത്തുടങ്ങി. സാധാരണക്കാരായ ജനങ്ങളുടെ തീരുമാനം അംഗീകരിക്കാൻ ബി.ജെ.പി ഇതുവരെ തയാറായിട്ടില്ല. ജനവിധി അംഗീകരിക്കാൻ ബി.ജെ.പി നേതാക്കളോട് അഭ്യർത്ഥിക്കുകയാണ്. കോവിഡ്​ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളെ അനുവദിക്കണം. ഒരു തർക്കത്തിലും ഏർപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല -മമത പറഞ്ഞു.

അക്രമത്തിൽ ഇതുവരെ 16 പേർ കൊല്ലപ്പെട്ടതായും അവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്​ടപരിഹാരം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ 10ന് കൂച്ച് ബിഹാറിലെ സീതാൽകുച്ചി പ്രദേശത്ത് നടന്ന സി‌.എ‌.പി.‌എഫ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്നും അവർ പറഞ്ഞു. പശ്ചിമ മിഡ്‌നാപൂർ ജില്ലയിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധര​െൻറ വാഹനത്തിന്​ നേരെ ആക്രമണം നടന്നതി​െൻറ പിന്നാലെയാണ്​ മുഖ്യമന്ത്രിയുടെ പ്രസ്താവന.

ത​െൻറ വാഹന വ്യൂഹത്തിന്​ നേരെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്തത്​ തൃണമൂൽ കോൺഗ്രസ്​ ഗുണ്ടകളാണെന്ന്​ മന്ത്രി വി. മുരളീധരൻ ആരോപിച്ചിരുന്നു. മമത ബാനർജിയുടെ ഗുണ്ടാ രാജിന് കീഴിൽ ബംഗാളിൽ സ്വൈര്യ ജീവിതം അസാധ്യമായിരിക്കുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനാവശ്യമായ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം സംസ്​ഥാനത്തുണ്ടായ അക്രമങ്ങൾ പരിശോധിക്കാൻ എത്തിയതായിരുന്നു മുരളീധരനും സംഘവും.

ബി.ജെ.പി പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ടി.എം.സിയുടെ ആക്രമണമെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡൻറ്​ ജെ.പി. നദ്ദ ആരോപിച്ചു. 'കേന്ദ്രമന്ത്രി വി. മുരളീധര​െൻറ വാഹനവ്യൂഹത്തിന്​ നേരെ തൃണമൂൽ പ്രവർത്തകർ നടത്തിയ ആക്രമണം അപലപനീയമാണ്. ബംഗാളിലെ ക്രമസമാധാനം പൂർണമായും തകർന്നതായി കഴിഞ്ഞദിവസം താൻ വ്യക്​തമാക്കിയതാണ്​. കേന്ദ്ര മന്ത്രിയെ ആക്രമിക്കുന്ന സ്ഥലത്ത് പൊതുജനങ്ങളുടെ അവസ്ഥ എന്തായിരിക്കും?' -ജെ.പി. നദ്ദ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സി ജയിച്ചതോടെ ഫലപ്രഖ്യാപനശേഷം സംസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ടി.എം.സിയുടെയും ബി.ജെ.പിയുടെയും വിവിധ ഒാഫിസുകൾ തകർക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamata banerjeewest bengal
News Summary - Union ministers incite violence in Bengal: Mamata
Next Story