കേന്ദ്രമന്ത്രിമാര്‍ നേരിട്ടത്തെി, മത്സ്യത്തൊഴിലാളി സമരം പിന്‍വലിക്കും
text_fieldsചെന്നൈ: ശ്രീലങ്കന്‍ നാവികസേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യബന്ധനത്തൊഴിലാളി രാമേശ്വരം തങ്കച്ചി മഠം സ്വദേശി ബ്രിഡ്ജോ(21)യുടെ മൃതദേഹം ഏറ്റുവാങ്ങി ഇന്ന് സംസ്കരിക്കാന്‍ സമരക്കാര്‍ സമ്മതിച്ചു. സമരവേദിയില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം മൃതദേഹം ഉച്ചകഴിഞ്ഞ് സംസ്കരിക്കും. സമരം അവസാനിപ്പിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.
കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരുമായി രാമേശ്വരത്ത് നടന്ന ചര്‍ച്ചയിലാണ് ധാരണയിലത്തെിയത്. മത്സ്യബന്ധനത്തിനിടെ കച്ചത്തെീവിന് സമീപം സമുദ്രാര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ സേനയുടെ വെടിവെപ്പില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മീന്‍പിടിത്തക്കാര്‍ പണിമുടക്കി രാമേശ്വരം തങ്കച്ചിമഠം ഇന്‍ഫന്‍റ് ജീസസ് പള്ളി പരിസരം കേന്ദ്രീകരിച്ചു ഒരാഴ്ചയായി സമരരംഗത്തായിരുന്നു.
ശ്രീലങ്കന്‍ സൈനികര്‍ക്കെതിരെ നിയമനടപടി, ബ്രിഡ്ജോയുടെ കുടുംബത്തിന് ധനസഹായം, ശ്രീലങ്കന്‍ തടവില്‍ കഴിയുന്ന തൊഴിലാളികളുടെയും, നൂറോളം മത്സ്യബന്ധന ബോട്ടുകളുടെയും മോചനം, സമുദ്ര മേഖലകളിലെ ശ്രീലങ്കന്‍ അതിക്രമത്തിന് കേന്ദ്ര സര്‍ക്കാര്‍ ശാശ്വത പരിഹാരം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. സമീപ ഗ്രാമങ്ങളിലെ തൊഴിലാളികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രാമേശ്വരത്തത്തെി പിന്തുണ അറിയിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി മന്ത്രി നേരിട്ടത്തെി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ സമരം അവസാനിപ്പിക്കമെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു.
അയല്‍ രാജ്യവുമായുള്ള തര്‍ക്കമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കൂടി പങ്കെടുത്ത ചര്‍ച്ചകളിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ, വിഷയത്തില്‍ ശാശ്വത പരിഹാരം തേടി തിരുച്ചിറപ്പള്ളി, കാരക്കല്‍ മേഖലകളിലെ സമരം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.