Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖിം​പൂർ ഖേരി: ആശിഷ്​...

ലഖിം​പൂർ ഖേരി: ആശിഷ്​ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ

text_fields
bookmark_border
ലഖിം​പൂർ ഖേരി: ആശിഷ്​ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ
cancel

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ. ല​​ഖിം​​പു​​ർ ഖേ​​രി​ ജി​ല്ല ജ​യി​ലി​ലെ 21ാം ന​മ്പ​ർ ബാ​ര​ക്കി​ൽ കോ​വി​ഡ്​ ക്വാ​റ​ൻ​റീ​നി​ലാ​ണ്​ ആ​ശി​ഷ്​ മി​ശ്ര.

കഴിഞ്ഞ ദിവസമാണ് ലഖിംപൂർ ഖേരി സംഭവവുമായി ബന്ധപ്പെട്ട്​ ​ യു.പി പൊലീസ്​ ആശിഷ്​ മിശ്രയെ അറസ്റ്റ്​ ചെയ്​തത്​. ആശിഷ്​ മിശ്രയുടെ കേസ്​ തിങ്കളാഴ്ച കോടതി പരിഗണിക്കും.

മിശ്രയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്ന്​ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു. പൊലീസ്​ മൂന്ന്​ ദിവസത്തെ കസ്റ്റഡിയാണ്​ ചോദിച്ചത്​. ഞങ്ങൾ അതിനെ എതിർത്തു. ഒക്​ടോബർ 11ന്​ കേസ്​ വീണ്ടും പരിഗണിക്കുമെന്ന്​ മിശ്രയുടെ അഭിഭാഷകൻ അവാദേശ്​ സിങ്​ പറഞ്ഞു.

ശ​​നി​​യാ​​ഴ്​​​ച രാ​​വി​​ലെ ക്രൈം​​ബ്രാ​​ഞ്ച് ഓ​​ഫി​​സി​​​ൽ ഹാ​​ജ​​രാ​​യ ആ​​ശി​​ഷ്​ മി​​ശ്ര​​യെ 12 മ​​ണി​​ക്കൂ​​ർ നീ​​ണ്ട ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു​​ശേ​​ഷമാണ്​ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ്​ ചെയ്​തത്​. ഒ​​ക്​​​ടോ​​ബ​​ർ മൂ​​ന്നി​​ന്​ നാ​​ല്​ ക​​ർ​​ഷ​​ക​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി ഇ​​ടി​​ച്ചു​​ക​​യ​​റ്റി​​യ വാ​​ഹ​​ന​​ത്തി​​ൽ ആ​​ശി​​ഷ്​ മി​​ശ്ര​​യു​​ണ്ടായിരുന്നെന്നാ​​ണ്​ ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ പ​​രാ​​തി. ആ​​ശി​​ഷി​‍െ​ൻ​റ വീ​​ട്ടു​​ചു​​മ​​രി​​ൽ നോ​​ട്ടീ​​സ്​ പ​​തി​​ച്ചാ​​ണ്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ പൊലീസ്​ ആവശ്യപ്പെട്ടത്​. ഏ​​തൊ​​രു കൊ​​ല​​പാ​​ത​​ക കേ​​സി​​ലെ പ്ര​​തി​​യെ​​യും പോ​​ലെ ആ​​ശി​​ഷി​​നെ​​യും പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി സു​​പ്രീം​​കോ​​ട​​തി യു.​​പി പൊ​​ലീ​​സി​​നെ ക​​ഴി​​ഞ്ഞ ദി​​വ​​സം വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur Kheri Violence
News Summary - Union minister's son in judicial custody over Lakhimpur incident
Next Story