ആരോഗ്യ ഐ.ഡിയിൽ മതവും രാഷ്ട്രീയവും; വിവാദമായി കേന്ദ്ര സർക്കാറിെൻറ വ്യവസ്ഥ
text_fieldsന്യൂഡൽഹി: എല്ലാ വ്യക്തികൾക്കും ആരോഗ്യ ഐ.ഡി തയാറാക്കുന്നതിെൻറ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ വ്യവസ്ഥകൾ വിവാദത്തിൽ. കരട് ആരോഗ്യനയത്തിലാണ് കേന്ദ്രസർക്കാർ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വ്യക്തിയുടെ ജാതിയും മതവും രാഷ്ട്രീയ ചായ്വും ലൈംഗിക താൽപര്യവും ആരോഗ്യ ഐ.ഡിയുടെ വിവരശേഖരണത്തിെൻറ ഭാഗമായി നൽകണമെന്നാണ് കരടിൽ ആവശ്യപ്പെടുന്നത്.
വ്യക്തിഗത വിവരങ്ങൾക്കൊപ്പം ജാതി, മതവിശ്വാസം, ലൈംഗിക താൽപര്യം, ബാങ്ക് ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവയും നൽകണം. സെപ്റ്റംബർ മൂന്ന് വരെയാണ് കരട് ആരോഗ്യനയത്തിൽ ജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ കഴിയുക. അതേസമയം, നയം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.
എന്നാൽ, കരടിൽ പറയുന്ന കാര്യങ്ങൾ നൽകാതിരിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും വേണമെങ്കിൽ ഹെൽത്ത് ഐ.ഡി കാർഡ് വേണ്ടെന്ന് വെക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.