തുച്ഛമായ തുകക്ക് ഭൂമി ഏറ്റെടുത്തു; രാജസ്ഥാനിൽ കുഴിയിൽ കിടന്ന് കർഷകരുടെ പ്രതിഷേധം
text_fieldsജയ്പുർ: ജനിച്ചു വളർന്ന മണ്ണിൽ നിന്ന് നിസ്സാര തുക നൽകി കുടിയൊഴിപ്പിക്കുന്നതിനെതിരെ രാജസ്ഥാനിലെ നിന്ദാർ ഗ്രാമത്തിലെ കർഷകർ മൂന്നുദിവസമായി അപൂർവ പ്രതിഷേധത്തിലാണ്. നെഞ്ചുവരെ കുഴിമൂടിയാണ് ഇവർ സമരം നടത്തുന്നത്. ഒാരോ ദിവസവും ഒാരോ കർഷകരാണ് കുഴിയിൽ കിടക്കുന്നത്. സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഗാന്ധി ജയന്തി ദിനത്തിലാണ് സമരം തുടങ്ങിയത്.
രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് നിന്ദാർ ഗ്രാമം. തുച്ഛമായ തുകക്കാണ് തങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുത്തതെന്ന് 50 ഒാളം കർഷകർ പറയുന്നു. വീട് നിർമാണത്തിന് 60 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് 2010ൽ ഏറ്റെടുക്കാൻ തുടങ്ങിയത്. ഏഴുവർഷത്തിനിടെ ഭൂമിവില കുതിച്ചുകയറിയതിനാൽ തങ്ങൾക്ക് മറ്റെവിടെയെങ്കിലും വീട് നിർമിക്കാൻ ഇൗ തുക മതിയാവില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. വീണ്ടും സർവേ നടത്തണമെന്നും അല്ലെങ്കിൽ എല്ലാ കർഷകരും തെരുവിലാകുമെന്നും ഇവർ പറയുന്നു.
17 ദിവസം മുമ്പ് സമരം തുടങ്ങിയെങ്കിലും സർക്കാർ സമരത്തിനുനേരെ മുഖം തിരിച്ചു. മറ്റ്ഗതിയില്ലാതെയാണ് ഇവർ കുഴിയിൽ കിടന്ന് സമരം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.