ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ അക്രമം വർധിച്ചെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ അക്രമം വർധിച്ചെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്. കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ 161 കേസുകളാണ് ക്രൈസ്തവ വിഭാഗക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മതപരിവർത്തന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ കേസുകൾ എടുക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഉത്തർ പ്രദേശിൽ സ്റ്റേറ്റ് സ്പോൺസർ ചെയ്ത കേസ് വരെയുണ്ട്. ജന്മദിനാഘോഷങ്ങളെ പോലും മതാഘോഷമായും മതപരിവർത്തന പരിപാടിയുമാക്കി തെറ്റിദ്ധരിപ്പിച്ച് വ്യാജ കേസുകളാണ് എടുത്തിട്ടുള്ളത്.
ഛത്തീസ്ഗഡിൽ കുടിവെള്ളം പോലും ക്രൈസ്തവർക്ക് നിഷേധിക്കുന്നു. പൊതുസമൂഹം കുടിവെള്ളം ശേഖരിക്കുന്ന പൈപ്പിൽ നിന്ന് ക്രൈസ്തവർക്ക് വെള്ളം ശേഖരിക്കുന്നതിന് വിലക്കുണ്ട്. ക്രിസ്തുമത ആചാരപ്രകാരമുള്ള മരണാനന്ത ചടങ്ങുകളും അനുവദിക്കുന്നില്ല. ഹിന്ദു വിശ്വാസ പ്രകാരം ഘർവാപസി നടത്താൻ നിർബന്ധിക്കുന്നുവെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു.
ഛത്തീസ്ഗഡും ഉത്തർപ്രദേശും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്ന സംസ്ഥാനം മധ്യപ്രദേശാണ്. 14 ആക്രമണങ്ങൾ. ഹരിയാന-10, രാജസ്ഥാൻ - 8, കർണാടക - 8 എന്നിങ്ങനെയാണ് സംസ്ഥാന തിരിച്ചുള്ള കണക്കുകളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.