Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു ചുവന്നു...

ജെ.എൻ.യു ചുവന്നു തന്നെ; ഇടതു സഖ്യത്തിന്​ മുന്നേറ്റം

text_fields
bookmark_border
jnusu-results
cancel

ന്യൂഡൽഹി: ജഹർലാൽ നെഹ്​റു യൂനിവേഴ്​സിറ്റിയിൽ മുഴുവൻ ജനറൽ സീറ്റുകളും ​ഇടത്​ സഖ്യത്തിന്​. ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയെ വ്യക്​തമായ മാർജിനിൽ പരാജയപ്പെടുത്തിയാണ്​ എസ്​.എഫ്​.​െഎ, ​െഎസ, ഡി.എസ്​.എഫ്​ സഖ്യം ജെ.എൻ.യുവിൽ വെന്നിക്കൊടി പാറിച്ചത്​.  എ.ബി.വി.പിയുടെ നിധി ത്രിപാഠിയെ  464 വോട്ടുകൾക്ക്​ തോൽപ്പിച്ച്​ ഇടതുസഖ്യം സ്ഥാനാർഥി ഗീതാ കുമാരി  പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ വിജയിച്ചു.

​െഎസയുടെ സിമോൺ സോയ ഖാനാണ്​ വൈസ്​ പ്രസിഡൻറ്​. ദുർഗേഷ്​ കുമാറിനെയാണ്​ സോയ തോൽപ്പിച്ചത്​. ഇടതു സഖ്യം സ്ഥാനാർഥി ഡഗ്ഗിരാല ശ്രീകൃഷ്​ണ ​ജനറൽ സെക്രട്ടറിയായും വിജയിച്ചു. ശുബാനാസു സിങ്ങാണ്​ ജോയിൻറ്​ സെക്രട്ടറി.

ത​​​​​​​െൻറ വിജയത്തി​​​​​​​െൻറ അവകാശം പൂർണമായും വിദ്യാർഥികൾക്ക്​ അവകാശപ്പെട്ടതാണ്​ ജെ.എൻ.യു പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ട​ ഗീതാ കുമാരി പറഞ്ഞു. നജീബ്​ വിഷയം, ജെ.എൻ.യുവിലെ സീറ്റുകൾ വെട്ടികുറക്കൽ, പുതിയ ഹോസ്​റ്റലുകൾ, സ്വയംഭരണം സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സജീവമായ ഇടപെടലുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ 32 കൗൺസിലർമാരെ തെരഞ്ഞെടുത്തതായും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUmalayalam newsLeft Alliance
News Summary - United Left Alliance Beat ABVP To Win JNU Student Union Election-India news
Next Story