ഭോപാൽ ദുരന്തം: കഴിഞ്ഞ നൂറ്റാണ്ടിലെ വലിയ അപകടമെന്ന് യു.എൻ
text_fieldsയു.എൻ: 20ാം നൂറ്റാണ്ടിലെ വലിയ വ്യവസായിക അപകടങ്ങളിലൊന്നാണ് ഭോപാൽ വാതക ദുരന്തമെ ന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട്. തൊഴിലിടങ്ങളിലെ അപകടങ്ങളിൽ പ്രതിവർഷം 2.78 ദശല ക്ഷം പേർ കൊല്ലപ്പെടുന്നുണ്ടെന്നും യു.എന്നിെൻറ അന്താരാഷ്ട്ര തൊഴിൽ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
1984ൽ മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ യൂനിയൻ കാർബൈഡിെൻറ രാസവള പ്ലാൻറിലുണ്ടായ വാതകച്ചോർച്ച തൊഴിലാളികളും സമീപവാസികളുമായ ആറുലക്ഷം പേരെയാണ് ബാധിച്ചത്. സർക്കാർ കണക്കുപ്രകാരം 15,000 പേർ മരണപ്പെട്ടു. വാതക ചോർച്ചയുടെ ആഘാതം ആയിരക്കണക്കിന് ഇരകളിലേക്കും അവരുടെ അനന്തര തലമുറകളിലേക്കും പടർന്നു.
പ്രതിരോധ സംവിധാനം, ശ്വസന വ്യവസ്ഥ, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം എന്നിവയെ വിഷവാതകം ഗുരുതരമായി ബാധിച്ചു. 1919 മുതലുള്ള നൂറുവർഷത്തെ വലിയ വ്യവസായിക അപകടങ്ങളിൽ ഒന്നായാണ് യു.എൻ റിപ്പോർട്ടിൽ ഭോപാലിനെ പരിചയപ്പെടുത്തുന്നത്. ചെർണോബിൽ, ഫുകുഷിമ ആണവദുരന്തങ്ങളും ഈ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.