കോവിഡിനെ നേരിടാൻ ഇന്ത്യക്ക് 100 വെൻറിലേറ്ററുകൾ നൽകി അമേരിക്ക
text_fieldsന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ സഹായിക്കാൻ അമേരിക്കൻ സർക്കാർ 100 അത്യാധുനിക വെൻറിലേറ്ററുകൾ ഇന്ത്യക്ക് കൈമാറി. ഇന്ത്യയുടെ അടിയന്തരാവശ്യങ്ങൾ കണക്കിലെടുത്ത് അവശ്യ ഉപകരണങ്ങൾ എത്തിക്കാമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നൽകിയ വാഗ്ദാനത്തിൻെറ ഭാഗമായാണ് യു.എസ് ഏജൻസി ഫോർ ഇൻറ്റർനാഷനൽ ഡെവലപ്മെൻറ് (യു.എസ് എയ്‌ഡ്) വഴി വെൻറിലേറ്ററുകൾ കൈമാറിയത്.
അമേരിക്കയിൽ നിർമിച്ച ഈ വെൻറിലേറ്ററുകൾ ഒതുക്കമുള്ളതും എളുപ്പത്തിൽ വിന്യസിക്കാവുന്നതുമാണ്. രാജ്യത്തിൻെറ പലയിടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപരിപാലന കേന്ദ്രങ്ങളിലേക്ക് വെൻറ്റിലേറ്ററുകൾ എത്തിക്കാനും സ്ഥാപിക്കാനും ഇന്ത്യൻ ആരോഗ്യ മന്ത്രാലയം, ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവരുമായി ചേർന്നാണ് യു.എസ് എയ്‌ഡ് പ്രവർത്തിക്കുന്നത്.
ഏകദേശം 1.2 മില്യൺ യു.എസ് ഡോളർ വിലവരും ഇവക്ക്. ഇത് കൂടാതെ വൈദ്യോപകരണങ്ങളും സാങ്കേതിക സഹായവും സേവന പദ്ധതികളും ഉൾപ്പെടുന്ന ഒരു സമഗ്ര പിന്തുണ പാക്കേജിന് ധനസഹായവും യു.എസ് എയ്‌ഡ് നൽകുന്നുണ്ട്.
കോവിഡിനെ നേരിടുന്നതിന് ഇന്ത്യയിലെ ആരോഗ്യ പരിപാലനം ശക്തിപ്പെടുത്താനും പ്രാധാന്യമുള്ള ആരോഗ്യ അറിയിപ്പുകൾ പ്രചരിപ്പിക്കാനും രോഗനിരീക്ഷണം മെച്ചപ്പെടുത്താനുമായി യു.എസ് എയ്‌ഡും യു.എസ് സെേൻറഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനും ചേർന്ന് വാഗ്‌ദാനം ചെയ്‌ത 9.5 മില്യൺ യു.എസ് ഡോളർ ഫണ്ടിൻെറ ഭാഗമായാണ് ഈ പദ്ധതികൾ രൂപവത്കരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.