Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിൽ...

അയോധ്യയിൽ ഹിന്ദു-മുസ്​ലിം ​െഎക്യത്തിന്​ കോട്ടം തട്ടരുത്​ -കേന്ദ്രമന്ത്രി അതാവലെ

text_fields
bookmark_border
അയോധ്യയിൽ ഹിന്ദു-മുസ്​ലിം ​െഎക്യത്തിന്​ കോട്ടം തട്ടരുത്​ -കേന്ദ്രമന്ത്രി അതാവലെ
cancel

ചണ്ഡീഗഡ്​: അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഒാർഡിനൻസ്​ പുറപ്പെടുവിക്കണമെന്ന്​ ആവശ്യപ്പെടുന്നത്​ ശരിയല്ലെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ അതാവലെ. രാമക്ഷേത്രം പണിയുന്നത്​ ഹിന്ദു- മുസ്​ലിം സമുദായങ്ങൾക്കിടയിലുള്ള ​െഎക്യത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു- മുസ്​ലിം സമൂഹങ്ങളുടെ ​െഎക്യത്തിന്​ കോട്ടം തട്ടരുതെന്നാണ്​ ത​​​​​െൻറ പാർട്ടിയുടെ നിലപാട്​. ക്ഷേത്രത്തെ സംബന്ധിച്ച്​ തീരുമാനം എടുക്കുകയാണെങ്കിൽ പള്ളിയെ കുറിച്ചും തീരുമാനമുണ്ടാകണം. ക്ഷേത്രം നിർമിക്കുന്നതിനായി ഒാർഡിനൻസ്​ കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്​ ശരിയല്ലെന്നാണ്​ ത​​​​​െൻറ അഭിപ്രായം -അതാവലെ പറ​ഞ്ഞു.

സ്വാമി ചക്രപാണി, ആർ.എസ്​.എസ്​ നേതാവ്​ മോഹൻ ഭാഗവത്​, വിശ്വഹിന്ദു പരിഷത്​ പ്രതിനിധികൾ എന്നിവർ ​അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്​ കേന്ദ്ര സർക്കാർ ഒാർഡിനൻസ്​ പുറപ്പെടുവിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. അയോധ്യ ഭൂമിക്കേസ്​ വാദം കേൾക്കുന്നത്​ സുപ്രീം കോടതി 2019 ജനുവരിയിലേക്ക്​ മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramdas Athawalemalayalam newsHindu-Muslim Unity
News Summary - Unity Between Hindu's and Muslims Should not be Disturbed - India News
Next Story