നാലു വർഷ ബിരുദ കോഴ്സുമായി ഡൽഹി സർവകലാശാല
text_fieldsന്യൂഡൽഹി: ബിരുദം നാലു വർഷം ആക്കാനൊരുങ്ങി ഡൽഹി സർവകലാശാല. അടുത്ത അധ്യായന വർഷം മുതലാണ് മാറ്റം വരുന്നത്. ചൊവ്വാഴ്ച ചേരുന്ന എക്സിക്യുട്ടീവ് കൗൺസിലിൽ അന്തിമ അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാറിെൻറ പുതിയ വിദ്യാഭ്യാസ നയത്തിൽ ആവശ്യപ്പെടുന്ന ഓൺലൈൻ കോഴ്സുകൾ സജീവമാക്കുക, എംഫിൽ കോഴ്സുകൾ നിർത്തലാക്കുക തുടങ്ങിയവയും സർവകലാശാല പരിഗണനയിലുണ്ട്.
അക്കാദമിക് കൗൺസിൽ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. സർവകലാശാലയിെല വിവിധ വകുപ്പുകളുമായോ അധ്യാപക സംഘടനകളുമായോ ചർച്ച ചെയ്യാതെയാണ് കേന്ദ്ര സർക്കാറിെൻറ അഭിമാന പദ്ധതി നടപ്പാക്കാൻ സർവകലാശാല ഒരുങ്ങുന്നത്. നാലു വർഷ ബിരുദ കോഴ്സ് 2013ൽ ഡൽഹി സർവകലാശാലയിൽ ആരംഭിച്ചിരുന്നു. എന്നാൽ, വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. ശക്തമായി ഇതിനെ എതിർത്തതോടെ 2014ൽ ഇതു പിൻവലിക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.