ശ്രീരാമനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; പ്രഫസറെ പിരിച്ച് വിട്ട് സർവകലാശാല
text_fieldsഫഗ്വാര(പഞ്ചാബ്): ശ്രീരാമനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്നാരോപിച്ച് അസിസ്റ്റന്റ് പ്രഫസറെ സർവകലാശാലയിൽ നിന്ന് പിരിച്ചുവിട്ടു. ലൗലി പ്രൊഫഷനൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായ ഗുർസാങ് പ്രീത് കൗറിനെയാണ് പിരിച്ചുവിട്ടത്. അവരുടെ പരാമർശങ്ങൾ ഉൾപ്പെടുന്ന വിഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്ന് പ്രഫസറെ സർവകലാശാലയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
തങ്ങളുടെ ഒരു ജീവനക്കാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഔദ്യോഗിക പ്രസ്താവനയും സർവകലാശാല പുറത്തിറക്കിയിരുന്നു. ഈ വിഡിയോ ചിലരുടെ മതവികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഈ അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമാണെന്നും അവയൊന്നും അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ സർവകലാശാല വ്യക്തമാക്കി.
എല്ലാ മതസ്ഥരെയും തുല്യസ്നേഹത്തോടെയും ബഹുമാനത്തോടെയും പരിഗണിക്കുന്ന മതേതര സർവകലാശാലയാണ് തങ്ങളുടേതെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ഖേദിക്കുന്നതായും പ്രഫസറെ സർവകലാശാലയിൽ നിന്ന് പിരിച്ചുവിട്ടതായും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.