സർവകലാശാല അധ്യാപക നിയമനം: ഒ.ബി.സി സംവരണം വ്യാപിപ്പിക്കാൻ ശിപാർശ
text_fieldsന്യൂഡൽഹി: സർവകലാശാലകളിലെ നേരിട്ടുള്ള എല്ലാ അധ്യാപക നിയമനത്തിലും 27 ശതമാനം ഒ.ബി.സി സംവരണം ബാധകമാക്കാൻ നിയമമന്ത്രാലയത്തിെൻറ ശിപാർശ. നിലവിൽ അസി. പ്രഫസർ (എൻട്രി ലെവൽ) നിയമനത്തിൽ മാത്രം ബാധകമായ സംവരണമാണ് അസോസിയേറ്റ് പ്രഫസർ, പ്രഫസർ, സീനിയർ പ്രഫസർ തുടങ്ങി നേരിട്ടുള്ള നിയമന തസ്തികകളിലും ഉറപ്പാക്കണമെന്ന് നിയമമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ശിപാർശ രാഷ്ട്രീയ തീരുമാനത്തിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ പരിഗണനയിലാണ്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്നാക്ക സംവരണം വ്യാപിപ്പിക്കുന്നത് ബി.ജെ.പിയുടെ സവർണ വോട്ടു ബാങ്കിന് കോട്ടം തട്ടിക്കുമെന്ന ആശങ്കയിലാണ് പാർട്ടി. എന്നാൽ, ഇൗ വിഷയത്തിൽ ഉത്തരവോ ഒാർഡിനൻസോ ഉണ്ടാകാത്തതിനാൽ 2018 മാർച്ച് മുതൽ രാജ്യത്തെ മുഴുവൻ സർവകലാശാലകളിലും നേരിട്ടുള്ള ഫാക്കൽറ്റി നിയമനങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്.
ഇൗ സാഹചര്യത്തിൽ അടിയന്തരമായി ഇക്കാര്യത്തിൽ സർക്കാറിന് തീരുമാനമെടുക്കേണ്ടി വരും. 2017ലുണ്ടായ അലഹാബാദ് ഹൈകോടതി വിധിയാണ് ഇപ്പോഴത്തെ നടപടികൾക്ക് നിയമമന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
സർവകലാശാലകളിൽ യു.ജി.സി നിശ്ചയിച്ചിരുന്ന സംവരണ മാനദണ്ഡമാണ് കോടതി അന്ന് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.