24 വർഷത്തിന് ശേഷം മായാവതിയും മുലായമും ഒരേ വേദിയിൽ
text_fieldsന്യൂഡൽഹി: കാൽനൂറ്റാണ്ടിനടുത്ത ശത്രുത മറന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേ താവ് മുലായം സിങ് യാദവും വേദി പങ്കിട്ടു. മുലായം സിങ് മത്സരിക്കുന്ന ഉത്തർപ്രദേശിലെ മെയിൻപുരി മണ്ഡലത്തിൽ വെള്ളി യാഴ്ച നടന്ന സംയുക്ത തെരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടതും അദ്ദേഹത്തിന് വേണ്ടി മായാവതി വോട്ടുതേടുകയും ചെയ്തത്.
ദേശീയതാൽപര്യത്തിന് വേണ്ടിയാണ് പ്രശ്നങ്ങൾ മറന്നു തങ്ങൾ ഒന്നിച്ചതെന്നും ഇക്കാലയളവിൽ മുലായം ഏറെ മാറിയെന്നും മായാവതി റാലിയിൽ പറഞ്ഞു. ഗസ്റ്റ് ഹൗസ് ആക്രമണം മറന്ന് ഒന്നിച്ചുനിൽക്കേണ്ട സമയമാണെന്ന് ബി.എസ്.പി, എസ്.പി പ്രവർത്തകരെ മായാവതി ഒാർമിപ്പിച്ചു. മെയിൻപുരിയിൽ മുലായം സിങ് ചരിത്രവിജയം നേടും. പിന്നാക്കക്കാരുടെ യഥാർഥ നേതാവ് മുലായമാണ്. മോദിയെ പോലെ പിന്നാക്കക്കാരുടെ വ്യാജ നേതാവല്ല അദ്ദേഹം. സമാജ്വാദി പാർട്ടിയുടെ ഭരണകാലത്ത് ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി അദ്ദേഹം ഏറെ പ്രവർത്തിച്ചിട്ടുണ്ടെന്നും റാലിയിൽ മായാവതി വ്യക്തമാക്കി.
വർഷങ്ങൾക്കുശേഷം മായാവതിയുമായി വേദിപങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താൻ എന്നും അവരെ ബഹുമാനിച്ചിട്ടുണ്ടെന്നും മുലായം സിങ് യാദവ് പ്രതികരിച്ചു. നമുക്കുവേണ്ടി വോട്ട് അഭ്യർഥിക്കാനെത്തിയ മായാവതിയോട് വലിയ കടപ്പാടുണ്ട്. അവരെപ്പോലെ ശക്തയായ നേതാവിനെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. മുലായം സിങ്ങിെൻറ മകനും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ആർ.എൽ.ഡി അധ്യക്ഷൻ അജിത് സിങ് എന്നിവരും സംയുക്ത റാലിയിൽ പെങ്കടുത്തു.
1995ല്‍ എസ്.പി, ബി.എസ്.പി സഖ്യം പൊളിഞ്ഞതോടെയാണ് മുലായവും മായാവതിയും തമ്മില്‍ അകന്നത്.സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബി.ജെ.പിക്കൊപ്പം ചേരാന്‍ മായാവതി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് സമാജ്വാദി പ്രവർത്തകർ അവര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.