നരേന്ദ്രഭായിയെ പോലെയല്ല, താനൊരു മനുഷ്യനാണെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ട്വിറ്ററിൽ തനിക്കു പറ്റിയ അമളിയെ കളിയാക്കിയ ബി.ജെ.പി പ്രവർത്തകർക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സുഹൃത്തുക്കളെ, നരേന്ദ്രമോദിയെ പോലെയല്ല, താനൊരു മനുഷ്യനാണെന്നായിരുന്നു രാഹുലിെൻറ മറുപടി ട്വീറ്റ്. ‘‘ ബി.ജെ.പി സൃഹൃത്തുക്കളെ. ഞാൻ നരേന്ദ്രഭായിയെ പോലെയല്ല, മനുഷ്യനാണ്. ജീവിതത്തിനെ കൂടുതൽ രസകരമാക്കുന്നത് നമുക്ക് പറ്റുന്ന ചെറിയ അമളികളാണ്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദിയുണ്ട്. അത് തുടർന്നും ചെയ്യുക. തെറ്റു ചൂണ്ടികാണിക്കുന്നത് തെൻറ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്’’^ രാഹുൽ ട്വീറ്റ് ചെയ്തു.
കോൺഗ്രസിെൻറ ‘ഒരു ദിവസം ഒരു ചോദ്യം’ എന്ന സോഷ്യൽ മീഡിയ പ്രചരണപാരിപാടിയുടെ ഭാഗമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചോദ്യത്തിനൊപ്പം കൊടുത്ത വിലവിവരപട്ടികയാണ് അബദ്ധമായത്.
2014 മുതൽ തുടർച്ചയായ മൂന്നുവർഷം ഗുജറാത്തിൽ ഭക്ഷ്യസാധനങ്ങൾക്കും പാചക വാതകത്തിനും ഇന്ധനത്തിനുമുണ്ടായ വിലവർധനവായിരുന്നു രാഹുലിെൻറ വിഷയം. ഗുജറാത്തിൽ സമ്പർക്കുവേണ്ടിയാണോ ബി.ജെ.പി സർക്കാർ എന്നായിരുന്നു ചോദ്യം. എന്നാൽ ചോദ്യത്തിനൊപ്പം നൽകിയ പട്ടികയിൽ വിലകയറ്റത്തിെൻറ ശതമാനം കാണിച്ചത് തെറ്റായിരുന്നു. ശതമാനം കണക്കാക്കുക100 ശതമാനത്തിലായിരിക്കെ രാഹുലിെൻറ പട്ടികയിൽ 179 ശതമാനം,177 ശതമാനം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി പ്രവർത്തകർ ട്വീറ്റുകളും റീട്വീറ്റുകളുമായി രാഹുലിനെ പരിഹസിക്കുകയായിരുന്നു. ട്വീറ്റ് പിൻവലിച്ച് ശരിയായ ചോദ്യം പോസ്റ്റ് ചെയ്ത ശേഷമാണ് ബി.ജെ.പിക്കാർക്കുള്ള മറുപടിയുമായി രാഹുൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.