കര്‍ണാടക സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി
text_fieldsബംഗളൂരു: മൂന്ന് മാസത്തിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ നീക്കി. ഇതോടെ, എല്ലാ വാണിജ്യസ്ഥാപനങ്ങളും ജൂലൈ അഞ്ച് മുതല്‍ പുനരാരംഭിക്കാം.കടകളുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം രാത്രി 9 മണി വരെയാക്കി. രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ സംസ്ഥാനത്തൊട്ടാകെയുള്ള കര്‍ഫ്യൂ തുടരുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. അഞ്ച് ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് ഉള്ളതിനാല്‍ പുതിയ ഇളവുകള്‍ കൊഡഗു ജില്ലയ്ക്ക് ബാധകമല്ല,ജൂലൈ 19 ന് ശേഷം വീണ്ടും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പുതിയ നിര്‍ദേശപ്രകാരം, എല്ലാ ഷോപ്പുകളും, വാണിജ്യ സ്ഥാപനങ്ങളും, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവ മുഴുവന്‍ ജീവനക്കാരെയും ഉപയോഗിച്ച് രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. പൊതുഗതാഗതം അനുവദിക്കും.
ക്ഷേത്രങ്ങളും മറ്റ് മതകേന്ദ്രങ്ങളും തുറക്കാമെങ്കിലും വഴിപാടുകള്‍ അനുവദനീയമല്ല.ബാറുകള്‍ക്കും റെസ്റ്റാേറന്‍്റുകള്‍ക്കും രാത്രി ഒന്‍പതു മണി വരെ തുറന്ന് മദ്യം വിളമ്പാം.
വിവാഹങ്ങളിലും കുടുംബ ചടങ്ങുകളിലും അനുവദനീയമായ ആളുകളുടെ എണ്ണം 50ല്‍ നിന്ന് 100 ആയും ശവസംസ്കാര ചടങ്ങുകളിലും അവസാന ചടങ്ങുകളിലും അഞ്ചില്‍ നിന്ന് 20ഉം ആക്കി.കായിക സമുച്ചയങ്ങളും സ്റ്റേഡിയങ്ങളും പരിശീലനത്തിനായി മാത്രമേ തുറക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.