Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅൺലോക്ക്​ 3:...

അൺലോക്ക്​ 3: രാത്രികാല കർഫ്യു ഒഴിവാക്കി; സ്​കൂൾ തുറക്കില്ല

text_fields
bookmark_border
lockdown
cancel

ന്യൂഡൽഹി: ലോക്​ഡൗൺ ഇളവുകളുടെ മുന്നാംഘട്ട മാർഗനിർദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. ആഗസ്​റ്റ്​ ഒന്ന്​ മുതൽ നിലവിൽ വരുന്ന മൂന്നാംഘട്ട ഇളവുകളിൽ രാത്രികാല കർഫ്യു ഒഴിവാക്കിയിട്ടുണ്ട്​. എന്നാൽ, സ്​കൂളുകളും കോളജുകളും ആഗസ്​റ്റ്​ 31 വരെ തുറക്കില്ല. ആഗസ്​റ്റ്​ അഞ്ച്​ മുതൽ ജിംനേഷ്യങ്ങൾക്ക്​ തുറന്ന്​ പ്രവർത്തിക്കാം. 

​മെ​ട്രോ റെയിൽ, സിനിമ തിയറ്ററുകൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവക്ക്​ മൂന്നാംഘട്ടത്തിലും ഇളവില്ല. പൊതുപരിപാടികൾക്കുള്ള വിലക്ക്​ തുടരും. അതേസമയം, പ്രൊ​ട്ടോകോൾ പാലിച്ച്​ സ്വാതന്ത്ര്യദിനാഘോഷം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്​. കണ്ടൈൻമ​​​​െൻറ്​ സോണുകളിലെ കർശന നിയന്ത്രണങ്ങൾ ആഗസ്​റ്റ്​ 31 വരെ തുടരും. 

വന്ദേഭാരത്​ മിഷന്​ കീഴിലുള്ള അന്താരാഷ്​ട്ര വിമാന സർവീസുകൾ അനുവദിക്കും. ഘട്ടം ഘട്ടമായി മറ്റ്​ അന്താരാഷ്​ട്ര വിമാന സർവീസുകൾ ആരംഭിക്കുമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newslock downCovid indiaCovid In Kerala
News Summary - Unlock3: Night Curfew Removed, Schools, Colleges To Stay Shut-India news
Next Story