Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 11:29 AM IST Updated On
date_range 1 Aug 2019 11:29 AM ISTഉന്നാവ് അപകടം അടിയന്തരമായി ചർച്ച ചെയ്യണം; പാർലമെന്‍റിൽ പ്രതിപക്ഷ ബഹളം
text_fieldsbookmark_border
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിലെ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ചർച്ച കൂടാതെ ബില്ലുകൾ അവതരിപ്പിച്ച് പാസാക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. കോൺഗ്രസ് എം.പി ശശി തരൂർ, ഡി.എം.കെ എം.പി കനിമൊഴി അടക്കമുള്ള അംഗങ്ങൾ സ്പീക്കറെ പ്രതിഷേധം അറിയിച്ചു.
അതേസമയം, രാജ്യസഭാ എം.പിമാർക്ക് കോൺഗ്രസ് വിപ്പ് നൽകി. അടുത്ത ഏഴ് ദിവസും സഭയിൽ ഹാജരാകണമെന്നാണ് വിപ്പിൽ നിർദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story