സഹോദരെൻറ സംസ്കാരത്തിന് കുൽദീപ് സെങ്കാർ എത്തി
text_fieldsഉന്നാവ് (യു.പി): ഡൽഹിയിൽ മരിച്ച മനോജ് സെങ്കാറിെൻറ സംസ്കാര ചടങ്ങിന് ജ്യേഷ്ഠ സഹോദരനും ഉന്നാവ് കേസിലെ മുഖ്യപ്രതിയുമായ ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാർ ഉന്നാവിലെത്തി. 2017ൽ ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ ബംഗർമൗ ജയിലി ലായിരുന്ന കുൽദീപിനും മറ്റൊരു സഹോദരൻ അതുൽ സെങ്കാറിനും കോടതി മൂന്നു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
ഉന്നാവ് ഇരയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട കേസിൽ കുൽദീപിനൊപ്പം പ്രതിയായിരുന്നു മരിച്ച മനോജ് സെങ്കാറും. കേസുകാര്യത്തിനായി ഡൽഹിയിലുണ്ടായിരുന്ന മനോജ് ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഉന്നാവിലെത്തിച്ച് നടത്തിയ സംസ്കാരചടങ്ങിൽ ബി.ജെ.പി എം.പി സാക്ഷി മഹാരാജും പാർട്ടി എം.എൽ.എമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.