ഉന്നാവ് പീഡന കേസ് പ്രതി സെംഗാറിന്‍റെ ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി
text_fields
ലഖ്നോ: രാജ്യത്തെ നടുക്കിയ ഉന്നാവ് പീഡനക്കേസിലെ പ്രതി കുൽദീപ് സിങ് സെംഗാറിന്‍റെ ഭാര്യ സംഗീത ബി.ജെ.പി ടിക്കറ്റിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത്. ഉന്നാവ് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സണായ സംഗീത ഫതഹ്പൂർ ചൗറാസിയിലെ മൂന്നാം വാർഡിൽനിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. ഇവരുടെ ഭർത്താവും പീഡന കേസ് പ്രതിയുമായ കുൽദീപ് സിങ് സെംഗാർ നേരത്തെ ബി.ജെ.പി എം.എൽ.എ ആയിരുന്നു. കേസിൽ കുടുങ്ങി ജയിലിലായതിന് പാർട്ടി മാറ്റിനിർത്തി ഒന്നര വർഷമാകുേമ്പാഴാണ് ഭാര്യ സംഗീത സെംഗാർ അതേ പാർട്ടിയുടെ ടിക്കറ്റിൽ അങ്കത്തിനിറങ്ങുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ആദ്യം ആജീവനാന്തം ജയിലിലായ സെംഗാറിന് പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 2020ൽ 10 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. 10 ലക്ഷം നഷ്ടപരിഹാരവും വിധിച്ചു. കുറ്റക്കാരനെന്നു തെളിഞ്ഞ് കുൽദീപിന് യു.പി നിയമസംഭയിൽ അയോഗ്യതയും വന്നു.
ഇപ്പോഴും സെംഗാർ കുടുംബത്തിന് ഉന്നാവിൽ സ്വാധീനം വലുതാണെന്നു കണ്ടാണ് ബി.ജെ.പി ഇവരെ സ്ഥാനാർഥിയാക്കുന്നത്. സംസ്ഥാന പാർട്ടി നേതൃത്വം സംഗീതയുടെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.
അറസ്റ്റിലായി ജയിലിലാണെങ്കിലും ബി.ജെ.പി നേതൃത്വം സെംഗാറിനെ കൈയൊഴിഞ്ഞിട്ടില്ല. നേരെത്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ് സെംഗാറിനെ ജയിലിലെത്തി കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.