ഉന്നാവ്: ബി.ജെ.പി എം.എൽ.എയെ നുണപരിശോധന നടത്തും
text_fieldsലഖ്നോ: ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെ നാർകോ, നുണ പരിശോധന നടത്താൻ സി.ബി.െഎ. ചോദ്യം ചെയ്യലിൽ എം.എൽ.എ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് സി.ബി.െഎ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ എട്ടു സംഘമായി തിരിഞ്ഞ് ഒരു മണിക്കൂർ വ്യത്യാസത്തിൽ ഒരേ ചോദ്യങ്ങൾ ചോദിച്ചപ്പോഴും പരസ്പരവിരുദ്ധമായിരുന്നു എം.എൽ.എയുടെ മറുപടി. ഇതേതുടർന്നാണ് നാർകോ അനാലിസിസ് പരിശോധനക്കൊരുങ്ങുന്നത്. എം.എൽ.എയെ ഏഴുദിവസം പൊലീസ് റിമാൻഡിൽ വിട്ടിരിക്കുകയാണ്. കൂട്ടുപ്രതി ശശി സിങ്ങിനെ നാലുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.