ഉന്നാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ബി.ജെ.പി എം.എൽ.എയാണെന്ന് സി.ബി.ഐ
text_fieldsഉന്നാവോ: പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എ മാനഭംഗപ്പെടുത്തിയെന്ന് സി.ബി.െഎന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എ കുൽദീപ് സെനറഗർ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ കേസ് അന്വേഷിക്കുന്ന സി.ബി.െഎക്ക് തെളിവ് ലഭിച്ചതായി റിപ്പോർട്ട്. എം.എൽ.എക്കെതിരെ പെൺകുട്ടി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാത്തിൽ ശരിവെക്കുന്നതാണെന്ന് സി.ബി.െഎ കണ്ടെത്തി.
സംഭവത്തിൽ സി.ബി.െഎ കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും. 14 േപരെയാണ് സി.ബി.െഎ കസ്റ്റിയിലെടുത്ത് ചോദ്യം ചെയ്തത്. കേസ് ആദ്യം അന്വേഷിച്ചിരുന്ന പൊലീസ് ഗുരുതര വീഴ്ചകളാണ് വരുത്തിയത്. ജൂൺ 20 ന് പെൺകുട്ടി പരാതി നൽകിയെങ്കിലും എഫ്.െഎ.ആറിൽ എം.എൽ.എക്കും സഹായിക്കുമെതിരെയുള്ള െമാഴി രേഖപ്പെടുത്താൻ ചെയ്യാൻ പൊലീസ് തയാറായില്ല. കൂടാതെ,പെൺകുട്ടിയുടെ വൈദ്യ പരിശോധ െപാലീസ് ബോധപൂർവം വൈകിപ്പിച്ചിതായും സി.ബി.െഎ പറയുന്നു. കഴിഞ്ഞ വർഷം ജൂൺ നാലിന് മഖി ഗ്രാമത്തിലുള്ള എം.എൽ.എയുടെ വസതിയിൽ വെച്ചാണ് പെൺകുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയത്. ഇൗ സമയം അദ്ദേഹത്തിെൻറ സഹായി ശശി സിങ് വീടിന് പുറത്തു കാവൽ നിന്നു.
ജൂൺ 11 മുതൽ 19വരെ ശശി സിങ്ങും മറ്റു മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ എം.എൽ.എയുടെ വീട്ടിലെത്തിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വസതിക് സമീപം യുവതിയും കുടുംബവും ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പൊലീസ് പെൺകുട്ടിയുടെ പിതാവിനെ കസ്റ്റഡയിലെടുക്കുകയും മർദനത്തെതുടർന്ന് കൊല്ലപ്പെടുകയും ചെയ്തിരുന്നു. രാജ്യ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് അന്വേഷണം സി.ബി.െഎക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.