ഉന്നാവ് ബലാത്സംഗം: കുൽദീപ് സിങ് സെങ്കാറിനെതിരായ കേസ് വിധി പറയാൻ മാറ്റി
text_fieldsന്യൂഡൽഹി: ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗ ചെയ്ത ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെതിരായ കേസ് വിധി പറയാനായി മാറ്റി. വിചാരണ പൂർത്തിയായ കേസിൽ ഡിസംബർ 16ന് വിധി പറയുന്ന തീയതി പ്രഖ്യാപിക്കുമെന്ന് ഡൽഹി കോടതി വ്യക്തമാക്കി.
2017 ജൂൺ 4നാണ് ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ ബലാത്സംഗത്തിനിരയാകുന്നത്.
കഴിഞ്ഞ ജൂലൈ 28ന് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സെങ്കാറിനും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതേതുടർന്ന് പ്രതി കുൽദീപ് സിങ് സെങ്കാറിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഉന്നാവ് പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും അതിന് പിന്നിൽ സെങ്കാറാണെന്ന് ആരോപണം ഉയരുകയും ചെയ്തതോടെയാണ് എം.എൽ.എയെ പുറത്താക്കാൻ ബി.ജെ.പി നിർബന്ധിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.