ഉന്നാവ് പെൺകുട്ടിയേയും അഭിഭാഷകനെയും എയിംസിൽ എത്തിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉന്നാവ് പീഡനക്കേസ് ഇരയായ പെൺകുട്ടിയെയും അഭിഭാഷ കനെയും വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. പെൺകുട്ടിയുടെ നിലയിൽ പുരേ ാഗതിയുണ്ടെന്ന ലഖ്നോ കിങ് ജോർജ്സ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്ന ാണ് കോടതി ഉത്തരവ്. പെൺകുട്ടിയെയും ചികിത്സയിൽ കഴിയുന്ന അഭിഭാഷകനെയും എയിംസിലേക്ക് വിമാനമാർഗം എത്തിക്കാൻ സുപ്രീംകോടതി നിർദേശം നൽകി.
പെൺകുട്ടിയെ വെൻറിലേറ്ററിൽ നിന്നും മാറ്റിയെന്നും ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചു. പെൺകുട്ടിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്. കണ്ണ് തുറക്കുകയും നിർദേശങ്ങൾ പിന്തുടരുകയും ചെയ്യുന്നു. പനി കുറഞ്ഞു. രക്ത സമ്മർദം സാധാരണനിലയിൽ എത്തിയിട്ടില്ലെന്നതാണ് ആശങ്കയെന്നും ഡോക്ടർമാരുടെ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പെൺകുട്ടിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി അതീവഗുരുതരമായതിനാൽ ആശുപത്രി മാറ്റാൻ കഴിയില്ലെന്നാണ് ഡോക്ടർമാരും പെൺകുട്ടിയുടെ കുടുംബവും കോടതിയെ അറിയിച്ചത്.
ജൂലൈ 30നാണ് പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും ഉൾപ്പെടെ സഞ്ചരിച്ചിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചത്. ഇരയുടെ അമ്മായിമാരടക്കം രണ്ടുേപർ സംഭവസ്ഥലത്ത് മരിച്ചിരുന്നു. പെൺകുട്ടിക്ക് പുറമേ, അഭിഭാഷകനും ഗുരുതരാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.