ഉന്നാവ് പെൺകുട്ടിയുടെ കത്ത്: സുപ്രീംകോടതി വ്യാഴാഴ്ച പരിശോധിക്കും
text_fieldsന്യൂഡൽഹി: അപായഭീതിയിൽ ഉന്നാവ് ഇരയും കുടുംബവും അയച്ച അടിയന്തര കത്ത് രണ്ടാഴ്ച കഴിഞ്ഞ് അവർ അപകടത്തിൽപെട്ട ശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി വ്യാഴാഴ്ച തുറ ക്കുന്നു. ഇരയെയും കുടുംബത്തെയും ഇല്ലായ്മചെയ്യാൻ നടത്തിയ വാഹനാപകടത്തെ തുടർന്ന് ജൂലൈ 12ന് അയച്ച കത്ത് മാധ്യമങ്ങൾ വാർത്തയാക്കിയ ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ പരിഗണിക്കാൻ തീരുമാനിച്ചത്. പോക്സോ കേസുകളിൽ സുപ്രീംകോടതിയെ സഹായിക്കുന്ന മലയാളിയായ മുതിർന്ന അഭിഭാഷകൻ വി. ഗിരി ഇരയുടെ കത്ത് പരാമർശിച്ചതിനെ തുടർന്നാണിത്.
കേസ് അടിയന്തരമായി തീർപ്പാക്കണമെന്നും കേസിൽ ഗൗരവ സംഭവവികാസങ്ങളുണ്ടെന്നും അഡ്വ. വി. ഗിരി ബോധിപ്പിച്ചു. ചൊവ്വാഴ്ചയാണ് കത്തിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. താൻ കത്ത് വായിച്ചുവെന്ന തരത്തിലാണ് വാർത്തകൾ വന്നത്. വിനാശകരവും അത്യന്തം കലുഷിതവുമായ സാഹചര്യത്തിൽ ക്രിയാത്മകമായി കോടതി വല്ലതും ചെയ്യേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. റോഡ് അപകടത്തിൽ പരിക്കേറ്റ് ഗുരുതര നിലയിൽ കഴിയുന്ന ഉന്നാവ് ഇരയുടെ സുരക്ഷിതത്വവും മെച്ചപ്പെട്ട അവസ്ഥയും ഉറപ്പുവരുത്തുന്ന ഉത്തരവിറക്കുമെന്ന് ഉറപ്പുനൽകുകയാണെന്നും വ്യക്തമാക്കി. ഇന്ന് പരിഗണിക്കാനായി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
മാനഭംഗക്കേസിൽ അറസ്റ്റിലായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കറിെൻറ ആളുകൾ ജൂലൈ ഏഴിനും എട്ടിനും വീട്ടിലെത്തി പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയപ്പോഴാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ഏഴിന് കുൽദീപിെൻറ മകൻ നവീൻ സിങ്, സഹോദരൻ മനോജ് സിങ് എന്നിവർ ശശി സിങ്, കുന്നു മിശ്ര എന്നിവർക്കൊപ്പം വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇരയും അമ്മയും അമ്മായിയും ഒപ്പുവെച്ച കത്തിൽ ബോധിപ്പിച്ചു. കത്തിനൊപ്പം ഇവർ കാറിൽ വന്ന വിഡിയോയും സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.