യു.പി സർക്കാറിനെതിരെ അസത്യം പ്രചരിപ്പിക്കാൻ 'അജ്ഞാതർ' പെൺകുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് പൊലീസ്
text_fieldsലഖ്നോ: ഹാഥറസ് കേസിൽ സംസ്ഥാനസർക്കാറിനെതിരെ അസത്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടബലാത്സംഗക്കൊലക്ക് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് 'അജ്ഞാതർ' 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് യു.പി പൊലീസ്. ഹാഥറസ് സംഭവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകുറ്റം ചുമത്തി യു.പി പൊലീസ് രജിസ്റ്റർ ചെയ്ത 19 എഫ്.ഐ.ആറുകളിൽ ഒന്നിലാണ് ഈ പരാമർശം. സർക്കാറിനെതിരെ അജ്ഞാത സംഘം ഗൂഢാലോചന നടത്തിയെന്നും അസത്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ ഇരയുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തുവെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഹാഥറസിൽ സബ് ഇൻസ്പെക്ടർ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഈ പരാമർശമുള്ളത്. 'സർക്കാരിനെതിരെ അസത്യങ്ങൾ സംസാരിക്കാൻ ചില ഘടകങ്ങൾ പെൺകുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ഘടകങ്ങൾ വാഗ്ദാനം ചെയ്തു'-എന്നാണ് എഫ്.ഐ.ആറിൽ ചേർത്തിരിക്കുന്നത്. എന്നാൽ ആ ഘടകങ്ങൾ ഏതെന്ന് വ്യക്തമാക്കുന്നില്ല.
ഉത്തർപ്രദേശിൽ ജാതി സംഘർഷം ഇളക്കിവിടാനുള്ള ശ്രമം ചിലർ നടത്തിയെന്നുംം എഫ്.െഎ.ആറി കുറ്റപ്പെടുത്തുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ യു.പി സർക്കാരിൽ തൃപ്തനല്ലെന്ന് പറയുന്ന ഒരു ഭാഗം വേണമെന്ന് ജ്ഞാതനായ ഒരു മാധ്യമപ്രവർത്തകൻ ഇരയുടെ സഹോദരനോട് ആവശ്യപ്പെട്ടുവെന്നും പറയുന്നു.
സംസ്ഥാന സർക്കാരിൻെറ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിേൻറതെന്ന വ്യാജേന തെറ്റായ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ശ്രമം നടത്തിയെന്നും പൊലീസ് എഫ്‌ഐആറിൽ പറയുന്നു.
സംസ്ഥാനത്തൊട്ടാകെ 19 എഫ്.ഐ.ആറാണ് പൊലീസ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ ചിലർ സംസ്ഥാനത്ത് സമാധാനം തകർക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കുന്നു. തെൻറ സർക്കാറിൻെറ വികസന നടപടികളിൽ അസ്വസ്ഥരായവർ ഹാഥറസ് സംഭവം മുതലെടുക്കുകയാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടതിനെ തുടർന്നാണ് കേസുകൾ ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.