ട്രൂഡോയുടെ പ്രസ്താവന അനവസരത്തിൽ –ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ കർഷകസമരം ആശങ്കയുണർത്തുന്നതാണെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് ഇന്ത്യ. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്.
കേനഡിയൻ നേതാക്കളുടെ പരാമർശങ്ങൾ തെറ്റായ വിവരങ്ങളുെട അടിസ്ഥാനത്തിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
നയതന്ത്ര സംഭാഷണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കാണെന്ന് തെറ്റിദ്ധരിക്കപ്പെടാതിരിക്കണമെന്നും വക്താവ് ഓർമിപ്പിച്ചു.
ഗുരുനാനാക് ജയന്തി പ്രമാണിച്ച് നൽകിയ വിഡിയോ സന്ദേശത്തിലാണ് കാനഡ പ്രധാനമന്ത്രി കർഷക സമരത്തെക്കുറിച്ച് എടുത്തു പറഞ്ഞത്. ''കർഷക സമരത്തെക്കുറിച്ച് പറയാതിരിക്കാൻ തനിക്കാവില്ല. ആശങ്കാജനകമാണ് സാഹചര്യം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പമാണ് എക്കാലവും കാനഡ. ചർച്ചയുടെ വഴിയിലാണ് കാനഡ വിശ്വസിക്കുന്നത്'' എന്നായിരുന്നു ട്രൂഡോയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.