Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസ്​ഉൗദ്​ അസ്​ഹറിന്​...

മസ്​ഉൗദ്​ അസ്​ഹറിന്​ ഗുരുതര വൃക്കരോഗം​; ചികിത്സയിലെന്ന്​ പാക്​ അധികൃതർ

text_fields
bookmark_border
masood
cancel

ഇസ്​ലാമാബാദ്​: ജയ്​ശെ മുഹമ്മദ്​ എന്ന ഭീകര സംഘടനയുടെ സ്​ഥാപകൻ മസ്​ഉൗദ്​ അസ്​ഹറിന്​ ഗുരുതരമായ വൃക്കരോഗമെന്ന്​ പാക്​ സ്​ഥിരീകരണം. റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ മസ്​ഉൗദിന്​ സ്​ഥിരമായി ഡയാലിസിസ്​ ചെയ്യുകയാണെന്നാണ്​ പാക് ​സൈനികാസ്​ഥാനത്തു നിന്നുള്ള വിവരം​. നേരത്തേ ജയ്​ശെ നേതാവ്​ പാകിസ്​താനിലുണ്ടെന്നും സ്വന്തം വീട്ടിൽനിന്ന്​ പുറ​ത്തുപോകാൻ കഴിയാത്ത രീതിയിൽ അസുഖബാധിതനാണെന്നും പാക്​ വിദേശകാര്യമന്ത്രി ഷാ മഹ്​മൂദ്​ ഖുറൈശി വെളിപ്പെടുത്തിയിരുന്നു.

ഉസാമ ബിൻലാദിനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസ്​ഉൗദിനെ​ മതപണ്ഡിത​നായാണ്​ പാക്​ ജനത കണക്കാക്കുന്നത്​. ഇന്ത്യയിലെ ജയിലിലായിരുന്ന മസ്​ഉൗദിനെ 1999ല്‍ കാന്തഹാര്‍ വിമാന റാഞ്ചലിനെ തുടർന്ന്​ മോചിപ്പിക്കുകയായിരുന്നു. ജമ്മു-കശ്​മീരിൽ തീവ്രവാദത്തിന്​ ആഹ്വാനം ചെയ്​ത്​ പ്രഭാഷണം നടത്തിയ സംഭവത്തിൽ 1994ലായിരുന്നു ഇന്ത്യ അറസ്​റ്റ്​ ചെയ്​തത്​.

മസ്​ഉൗദിനെ മോചിപ്പിച്ചതിന​ുശേഷം 2000ത്തിൽ ജയ്​ശെ മുഹമ്മദ്​ ജമ്മു-കശ്​മീരിൽ ചാവേറാക്രമണം നടത്തി. മസ്​ഉൗദി​​​െൻറ വിദ്യാർഥിയും ജയ്​ശെ പ്രവർത്തകനുമായ ആസിഫ്​ സാദിഖ്​ എന്ന 24കാരനാണ്​ അന്ന്​ ചാവേറായെത്തിയത്​. അന്നുതൊട്ടിന്നോളം ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളിൽ ഏറിയ പങ്കും ജയ്​ശെ മുഹമ്മദിനായിരുന്നു. 2001ലെ പാർലമ​​െൻറ്​ ഭീകരാക്രമണക്കേസിലും സംഘടനയുടെ പങ്കു തെളിഞ്ഞിരുന്നു. പത്താൻകോട്ട്​, ഉറി ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ജയ്​​െശ ഏറ്റെടുത്തിരുന്നു. മസ്​ഉൗദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക്​ യു.എന്നിൽ തടസ്സം നിൽക്കുന്നത്​ ചൈനയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masood azharrenal failureBein TreatedArmy Hospital
News Summary - 'Unwell' Masood Azhar Being Treated At Army Hospital In Pak- India news
Next Story