ഹൈദരാബാദ് സർവകലാശാലയിൽ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ
text_fieldsഹൈദരാബാദ്: കേന്ദ്ര സർവകലാശാലയായ ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ വീണ്ടും വിദ്യാർഥി ആത്മഹത്യ. 43കാരനായ ഗവേഷകവിദ്യാർഥി വിശാൽ ടാണ്ടനാണ് ജീവനൊടുക്കിയത്. കാമ്പസ് പരിസരത്തെ അപര്‍ണ സരോവർ അപ്പാർട്മെൻറിെൻറ 14ാം നിലയിൽനിന്ന് താഴേക്കുചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. വിമൻ സ്റ്റഡീസില്‍ പിഎച്ച്.ഡി വിദ്യാർഥിയാണ് വിശാല്‍.
വിഷാദരോഗവും ഏകാന്തതയുമാകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിന് തൊട്ടുമുമ്പ് മുംബൈയിലുള്ള സഹോദരിക്ക് വിശാൽ ഇ-മെയിൽ അയച്ചിരുന്നു. സംശയം തോന്നി സഹോദരി വിശാലിെൻറ സുഹൃത്തിനെ ബന്ധപ്പെട്ടുവെങ്കിലും മരണം സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.