സ്ത്രീകളെ മർദിച്ചവശയാക്കി പുഴയിൽ മുക്കി ബാധയൊഴിപ്പിക്കൽ; 30 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്
text_fieldsലഖ്നൗ: സ്ത്രീകളെ ബാധയൊഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ നടത്തിയതിന് 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. സംഘം നദിയുടെ തീരത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നിങ്ങനെ: ''ബാധയൊഴിപ്പിക്കാനെന്ന പേരിൽ സ്ത്രീകളുടെ കൈകൾ കയറുകൊണ്ട് കെട്ടി മർദിച്ചവശയാക്കുന്നു. വാദ്യോപകരണങ്ങൾ മുഴക്കി പുഴയിൽ മുക്കുന്നു. സിന്ദൂരവും ചെറുനാരങ്ങയും അടക്കമുള്ളവരും ഉപയോഗിക്കുന്നുണ്ട് ''.സംഭവത്തെക്കുറിച്ച് പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.
പൊലീസ് സംഭവസ്ഥലത്തെത്തി മന്ത്രമാദം നടത്തുന്നവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ സി.ആർ.പി.സി 151/107/116 പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും നടപടിയെടുക്കുമെന്നും പൊലീസ് ഓഫിസർ ദിനേശ് കുമാർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.