മഹാകുംഭമേളക്കായി 2500 കോടി രൂപ അനുവദിച്ച് യു.പി സർക്കാർ
text_fieldsലഖ്നോ: മഹാകുംഭമേളക്കായി 2500 കോടി രൂപ അനുവദിച്ച് യു.പി സർക്കാർ. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കുംഭമേളയുടെ ഒരുക്കങ്ങൾക്കായാണ് തുക ചെലവഴിക്കുക. നടപ്പ് സാമ്പത്തിവർഷത്തിൽ 621 കോടി രൂപയും കുംഭമേളയുടെ ഒരുക്കങ്ങൾക്കായി അനുവദിച്ചിരുന്നു.
12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. റോഡുകളുടെ വീതികൂട്ടലും സൗന്ദര്യവൽക്കരണവും ഉൾപ്പടെയുള്ള പ്രവൃത്തികൾ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. അയോധ്യ, വാരണാസി, ചിത്രകൂട്, വിന്ധ്യാചൽ, പ്രയാഗ് രാ ജ്, നൈമിഷാരണ്യ, ഗൊരഖ്പുർ, മഥുര, ബതേശ്വർ ധാം തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനപ്രവർത്തനങ്ങൾ നടക്കുകയാണെന്നും യു.പി ധനമന്ത്രി അറിയിച്ചു.
ഇതുകൂടാതെ സംസ്ഥാനത്തെ മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ളതുമായ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഗ്രാന്റായി 50 കോടി അനുവദിച്ചു. മതപരമായ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 1000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.