വാലന്റൈൻസ് ദിനം പശുക്കളെ ആരാധിക്കുന്ന ദിനമായി ആചരിക്കണമെന്ന് യു.പി മൃഗസംരക്ഷണ മന്ത്രി
text_fieldsലഖ്നോ: വാലന്റൈൻസ് ദിനം പശുക്കളെ ആരാധിക്കുന്ന ദിനമായി ആചരിക്കുകയും അവയുടെ അനുഗ്രഹം വാങ്ങുകയും വേണമെന്ന് ഉത്തർപ്രദേശ് മൃഗസംരക്ഷണ മന്ത്രി ധരം പാൽ സിങ്. ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആഘോഷിക്കണമെന്ന അനിമൽ വെൽഫെയർ ബോർഡിന്റെ ഉത്തരവ് വിവാദങ്ങളെ തുടർന്ന് പിൻവലിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ അഭ്യർഥന. ഈ ദിനത്തിൽ പശുക്കൾക്ക് റൊട്ടിയും മറ്റും നൽകണമെന്നും അവയുടെ തലയിലും കഴുത്തിലും തൊട്ട് അനുഗ്രഹം വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘വേദങ്ങളിൽ ലോകത്തിന്റെ മാതാവാണ് പശു എന്നാണ് പറയുന്നത്. അതിനാൽ, ഈ ദിവസത്തിൽ അമ്മയായ പശുവിനെ പതിവായി സേവിക്കാൻ പ്രതിജ്ഞയെടുക്കണം. ഇന്ത്യൻ സമൂഹത്തിൽ എല്ലാ വ്രതങ്ങളിലും ഉത്സവങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും പശു ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. വൈകാരികമോ മതപരമോ ആയ കാരണങ്ങളാൽ മാത്രമല്ല, മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും പശുവിന്റെ പങ്ക് പ്രധാനമാണ്. അതുകൊണ്ട് വാലന്റൈൻസ് ദിനത്തിൽ പശുവിനോടുള്ള പ്രത്യേക സ്നേഹം പ്രകടിപ്പിക്കേണ്ടതും പരസ്പരം ബോധവാന്മാരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ടതും ആവശ്യമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.