ആദിത്യനാഥ് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയോ? വിട്ടു പറയാതെ ബി.ജെ.പി; പ്രചാരണ പരിപാടികൾ കൊഴുപ്പിക്കാൻ ഒരുക്കം
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അസ്വാരസ്യങ്ങൾ തുടരുേമ്പാഴും പ്രചാരണ പരിപാടികൾ കൊഴുപ്പിക്കാനൊരുങ്ങി ബി.ജെ.പി. ആറുമാസത്തിലധികം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികളും യോഗങ്ങളും സംഘടിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ബി.െജ.പി നീക്കം.
ആദ്യഘട്ടമായി ആഗസ്റ്റ് ഒമ്പതുമുതൽ പരിപാടികൾ ആരംഭിക്കും. ജില്ല പഞ്ചായത്ത്, േബ്ലാക്ക് പഞ്ചായത്ത് തലങ്ങളിൽ ജനുവരി 26വരെ നീണ്ടുനിൽക്കുന്ന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും യു.പി ബി.ജെ.പി ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ പറഞ്ഞു.
കർഷകർ, യുവജനങ്ങൾ, സ്ത്രീകൾ തുടങ്ങിയവർക്കായി ആറുമാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും പ്രചാരണ കാമ്പയിനുകളും സംഘടിപ്പിക്കും. വലിയ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബൻസാൽ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. മുതിർന്ന നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ സ്ഥാനാർഥിത്വത്തെ അനുകൂലിച്ചും പരസ്യമായി വിമർശിച്ചും രംഗത്തെത്തിയിരുന്നു. 2022ലെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു
യു.പി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യയുടെ പ്രതികരണം. മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കുമെന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ വാക്കുകളെ പിന്തുടർന്നായിരുന്നു പ്രസാദ് മൗര്യയുടെ പ്രതികരണം. എന്നാൽ യോഗി ആദിത്യനാഥ് തന്നെ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായവുമായി ബി.ജെ.പി സംസ്ഥാന തലവൻ സ്വതന്ത്ര ദേവ് സിങ് രംഗത്തെത്തിയിരുന്നു. യോഗിയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു ദേവ് സിങ്ങിന്‍റെ പ്രതികരണം. എന്നാൽ, ബി.ജെ.പി നേതൃത്വം മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ ഇതുവരെ അഭിപ്രായം പങ്കുവെച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.