യു.പിയിൽ പുസ്തക വിൽപനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ഇസ്‌ലാമിക പുസ്തകങ്ങൾ വിൽപന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോണ്ട ജില്ലയിൽ മക്തബത്തുൽ മദീന കൻസുൽ ഈമാൻ എന്ന പുസ്തക വിൽപന ശാല നടത്തുന്ന ഗോലാഗഞ്ച് സ്വദേശി ഇർഷാദ് (ഷേരു -40) ആണ് അറസ്റ്റിലായത്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) ഇയാളെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാണ്ഡേ ബസാർ പൊലീസ് സ്റ്റേഷന് സമീപമുള്ള റകബഞ്ചിലാണ് കട സ്ഥിതി ചെയ്യുന്നത്. വിശുദ്ധ ഖുർആൻ ഉൾപ്പെടെയുള്ള വിവിധതരം ഇസ്‌ലാമിക പുസ്തകങ്ങളും നമസ്കാരപ്പായകളും തൊപ്പികളും വിൽക്കുന്ന കടയാണിത്. ഷേരു ഒരു വർഷത്തിലേറെയായി ഈ കട നടത്തുന്നുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.
UP ATS picked up Irshad alias Sheru who sells religious books in #Gonda district of #UttarPradesh on Sunday.
— Hate Detector 🔍 (@HateDetectors) February 5, 2024
Sheru alias Irshad (40), a resident of #BharatMilapSquare near #Golaganj, runs a shop in the name of Maktabatul Madina Kanjul Iman for the last one year in #Rakabganj,… pic.twitter.com/KUL41HUVxU
അതേസമയം, ഉത്തർപ്രദേശ് എ.ടി.എസിലെ ഉന്നത ഉദ്യോഗസ്ഥരെയും ഗോണ്ട പൊലീസ് സൂപ്രണ്ടിനെയും വിളിച്ചപ്പോൾ അറസ്റ്റ് വിവരം നിഷേധിച്ചതായി ‘സിയാസത്ത്’ വാർത്താപോർട്ടൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മഫ്തിയിലെത്തിയ അഞ്ചോളം പേരാണ് ഇദ്ദേഹത്തെ കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.