Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2022 11:45 PM IST Updated On
date_range 17 Dec 2022 11:45 PM ISTബിലാവലിന്റെ തലവെട്ടുന്നവർക്ക് രണ്ടുകോടിയെന്ന് ബി.ജെ.പി നേതാവ്
text_fieldsbookmark_border
ബഗ്പത് (യു.പി): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിലാവൽ ഭുട്ടോയുടെ തലവെട്ടുന്നവർക്ക് രണ്ടുകോടി ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ്. ബഗ്പത് ജില്ല പഞ്ചായത്ത് അംഗം മനുപാൽ ബൻസാൽ കലക്ടറേറ്റിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനുപിന്നാലെ ജനക്കൂട്ടം മനുപാൽ ബൻസാൽ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി. പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൻസാൽ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story