ഉത്തർപ്രദേശിൽ പ്രഭാതസവാരിക്കിടെ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
text_fields
ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ പ്രഭാതസവാരിക്കിറങ്ങിയ ബി.ജെ.പി നേതാവ് സഞ്ജയ് ഖോഖർ വെടിയേറ്റ് മരിച്ചു. പടിഞ്ഞാറൻ യു.പിയിലെ ഭാഗ്പത് ഗ്രാമത്തിൽ വസതിക്ക് സമീപത്തുള്ള വയലിലാണ് ബി.ജെ.പി മുൻ ജില്ലാ പ്രസിഡൻറ് കൂടിയായ സഞ്ജയ് ഖോഖറിനെ വെടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സഞ്ജയ് ഖോഖറിൻെറ തെൻറ ഉടമസ്ഥതയിലുള്ള കരിമ്പ് പാടങ്ങളിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന് നിരവധി തവണ വെടിയേറ്റു. മൃതദേഹം രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു. മൂന്ന് പേർ പ്രദേശത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ സംഭവത്തിന് ദൃക്സാക്ഷികളില്ല.
പ്രാഥമിക അന്വേഷണം ആരംഭിച്ചതായും വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും ഭാഗ്പത്ത് പൊലീസ് ചീഫ് അജയ് കുമാർ പറഞ്ഞു.
കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക് ദൾ നേതാവായ ദേശ്പാൽ ഖോഖറും വെടിയേറ്റ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.