യുവതിയെ ബലാത്സംഗം ചെയ്തു; യു.പിയിൽ ബി.ജെ.പി എം.എൽ.എക്കും മകനുമെതിരെ കേസ്
text_fieldsയുവതിയെ ബലാത്സംഗം ചെയ്തതിന് ഉത്തർപ്രദേശ് ബി.ജെ.പി എം.എൽ.എയുടെ മകനെതിരെ കേസ്. യുവതിയെ ശല്യപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും എം.എൽ.എക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ ബി.ജെ.പി എം.എൽ.എ ഛോട്ടേ ലാൽ വർമക്കും മകൻ ലക്ഷ്മികാന്ത് വർമക്കുമെതിരെയാണ് കേസ്. എം.എൽ.എയുടെ മകനെതിരെ ബലാത്സംഗം, ആക്രമണം, പീഡനം എന്നിവ ആരോപിച്ചതിനെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് എം.എൽ.എക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഛോട്ടേ ലാലിന്റെ മകളുടെ സുഹൃത്താണ് താനെന്നും 17 വയസ്സുള്ളപ്പോൾ മുതൽ ആഗ്രയിലെ എം.എൽ.എയുടെ വസതിയിൽ എത്തിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. 2003ൽ യുവതി എം.എൽ.എയുടെ മകനെ കണ്ടുമുട്ടി. എം.എൽ.എയുടെ മകൻ തന്നെ തന്റെ വസതിയിൽ വിളിച്ചുവരുത്തി മദ്യം കലർത്തി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ വാദം.
ലക്ഷ്മികാന്ത് ദൃശ്യങ്ങൾ പകർത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തതായി പരാതിക്കാരി പറയുന്നു. യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവും ഇയാൾ നൽകിയിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഛോട്ടേ ലാലിന്റെ മകൻ ഒരു ക്ഷേത്രത്തിൽ വച്ച് തന്നെ വിവാഹം കഴിച്ചുവെന്നും പിന്നീട് പലതവണ ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചെന്നും യുവതി അവകാശപ്പെട്ടു. എന്നാൽ, 2006ൽ ഛോട്ടേ ലാൽ തന്റെ മകനെ മറ്റൊരു പെൺകുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. വിവാഹമോചന പേപ്പറിൽ ഒപ്പിടാൻ എം.എൽ.എയുടെ മകൻ നിർബന്ധിച്ചെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.