Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2023 11:20 PM IST Updated On
date_range 15 Dec 2023 11:20 PM ISTബലാത്സംഗ കേസിൽ യു.പിയിലെ ബി.ജെ.പി എം.എൽ.എക്ക് 25 വർഷം തടവ്
text_fieldsbookmark_border
ലഖ്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ രാംദുലർ ഗോണ്ടിന് കോടതി 25 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു.
ക്രിമിനൽ കേസിൽ രണ്ടു വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്നതിനാൽ എം.എൽ.എ സ്ഥാനം നഷ്ടമാകും. ആറുവർഷത്തേക്ക് മത്സരിക്കാനുമാകില്ല.
സോൻഭദ്ര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി അഹ്സനുല്ല ഖാൻ ആണ് ശിക്ഷ വിധിച്ചത്. പത്തുലക്ഷം രൂപ പിഴയും അടക്കണം. ഈ തുക കേസിലെ ഇരക്ക് നൽകും. ഇവർ ഇപ്പോൾ വിവാഹിതയും എട്ടുവയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story